Category: India

വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കും, അത് ആർക്കും തടയാനാകില്ല, ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് അയക്കും: അമിത് ഷാ

റാഞ്ചി: വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കുകതന്നെ ചെയ്യുമെന്നും അതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന...

തൊണ്ട വേദന- വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണം; അം​ഗീകരിച്ച് കോടതി, സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരാൻ അനുമതി നൽകി കോടതി. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതേ സമയം...

ക്ലാസിൽ സംസാരിച്ച വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ്പ് ഒട്ടിച്ചു, കുട്ടികൾ പരസ്പരം ഒട്ടിച്ചതെന്ന് അധ്യാപിക; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചതായി പരാതി. ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു. ഇതോടെ മാതാപിതാക്കൾ തഞ്ചാവൂർ ജില്ലാ കലക്ടർ പ്രിയങ്ക പങ്കജത്തിന് പരാതി...

പടക്ക നിരോധനം വേണ്ടായെന്നുള്ളവർ ഈ കോടതിയിൽ വരട്ടെ, ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; സമ്പൂർണ പടക്ക നിരോധനം വേണോയെന്ന് നവംബർ 25നകം തീരുമാനിക്കണം; സുപ്രിം കോടതി

ന്യൂഡൽഹി: ഭരണഘടന പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തിൽ ജീവിക്കുകയെന്നത് ഓരോ പൗരൻ്റെയും അവകാശമാണെന്ന് സുപ്രീം കോടതി. പടക്കങ്ങൾക്ക് രാജ്യ വ്യാപകമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരി​ഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. പടക്കങ്ങൾ സ്ഥിരമായി നിരോധിക്കണമോയെന്ന് നവംബർ...

മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല, നടി ഡബ്ല്യുസിസി അംഗമായിട്ടും പരാതി നൽകിയില്ല, മാധ്യമ വിചാരണയ്ക്ക് പോലീസ് അവസരമൊരുക്കുന്നു, റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് യാഥാർഥ്യങ്ങൾ വളച്ചൊടിച്ച്

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം. നടി ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ...

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡല്‍ഹി ഗണേഷ് 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്....

വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണി; നീറ്റ് വിദ്യാർഥിനിയായ 17 കാരിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

കാൻപുർ: നീറ്റ് പരീക്ഷാർഥിനിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഫത്തേപൂരിൽ നിന്നുള്ള പെൺകുട്ടിയാണ്...

ലക്കിയുടെയൊരു ഭാ​ഗ്യമേ… മരണാനന്തര ചിലവ് നാല് ലക്ഷം, സംസ്കാര ചടങ്ങിൽ കുറികിട്ടിയെത്തിയത് 1500 പേർ, പ്രാർഥനയുമായി പുരോ​ഹിതർ

ഇതൊരു മരണാനന്തര ചടങ്ങാണ്, മനുഷ്യരുടേയോ, മൃ​ഗങ്ങളുടേയൊയല്ല, മറിച്ച് ഒരു കാറിന്റെ... ഏതെങ്കിലും ആക്രിക്കടയിൽ വെട്ടിപ്പൊളിക്കാൻ പോകേണ്ടിയിരുന്ന കാറിന് സമാധിയൊരുക്കി കുടിയിരുത്തിയിരുക്കുകയാണ് ​ഗുജറാത്തിൽ ഒരു കുടുംബം. ജീവിതത്തിൽ ഉയർച്ചകൾ സമ്മാനിച്ച കാര്‍ കാലഹരണപ്പെട്ടപ്പോള്‍ ആചാരപരമായി 'സമാധി'യിരുത്തിയിരിക്കുകയാണ് ‌അമ്രേലി ജില്ലയില്‍ ലാഠി താലൂക്കിലെ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാര....

Most Popular

G-8R01BE49R7