Category: LATEST NEWS

ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ വീഡിയോഗ്രാഫറെ തിരഞ്ഞ് വധൂവരന്മാര്‍ പരസ്യം നല്‍കി !! ഷൂട്ടിങ് സമയം രാത്രി 1 മണി മുതല്‍ 3 മണിവരെ…

വിവാഹദിനം ഓരോരുത്തരുടെയും ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. ഇവിടെയിതാ വിവാഹ ജീവിതത്തിലെ തങ്ങളുടെ ആദ്യ രാത്രി എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുകയാണ് വധുവും വരനും. യുഎകെയില്‍നിന്നുളള വധൂവരന്മാരാണ് തങ്ങളുടെ ആദ്യ രാത്രി ഷൂട്ട് ചെയ്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ രാത്രി ഷൂട്ട് ചെയ്യുന്നതിന്...

പ്രണയാദ്രമായി ജാനകിയും കൊച്ചുണ്ണിയും,കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം എത്തി

കൊച്ചി:കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജാനകിയും കൊച്ചുണ്ണിയും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജാനകിയായി വേഷമിട്ടിരിക്കുന്നത് പ്രിയ ആനന്ദാണ്. ഷോബിന്‍ കണ്ണങ്ങാട്ട് എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ് വിജയ്...

ഉമ്പായിയുടെ വിയോഗം സംഗീതപ്രേമികള്‍ക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി,അസുഖസമയത്തും പാട്ട് പാടണമെന്നാണ് അദ്ദേഹം മകനോട് പറഞ്ഞെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

കൊച്ചി: ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. കേള്‍വിക്കാര്‍ക്ക് ഏറെ ആനന്ദം പകരുന്നതായിരുന്നു ഉമ്പായിയുടെ ഭാവതരളമായ ഗസലുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സൂഹത്തിനും സംഗീതപ്രേമികള്‍ക്ക് തീരാനഷ്ടമാണ് ഉമ്പായിയുടെ വിയോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും ഉമ്പായിയുടെ...

എസ്എസ്എല്‍സി പരീക്ഷ ഇത്തവണ മാര്‍ച്ച് ആദ്യം ഇല്ല !!

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനം. വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിലാണ് തീരുമാനം. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി...

‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവു’മായി മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നു, നടീനടന്മാരാകാന്‍ താല്‍പര്യമുള്ളവര്‍ വണ്ടി കയറിക്കോ……..

കൊച്ചി:ആട് 2 എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രത്തിന് ' അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് 'എന്ന് പേരിട്ടു . ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. നടീനടന്മാരുടെ പ്രായപരിധി 6...

നിഗൂഢത ഒളിപ്പിച്ച് കാര്‍ത്തിക് നരേന്‍, നരകാസുരന്റ ട്രെയിലര്‍ എത്തി

കൊച്ചി:ധ്രുവങ്കള്‍ 16 എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഗൗതം വാസുദേവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ചിത്രമാണ് നരകാസുരന്‍....

തൊടുപുഴ കൂട്ടക്കൊലപാതകം: മൃതദേഹങ്ങളില്‍ മാരകമുറിവുകള്‍; മരിച്ച ഗൃഹനാഥന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരൻ

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കൃഷ്ണന്റെ സഹോദരന്‍. ദുരൂഹസാഹചര്യത്തില്‍ മരിച്ച ഗൃഹനാഥന്‍ കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരന്‍ യജ്ഞേശ്വരന്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ കാറുകളില്‍ ആളുകള്‍ വീട്ടിലെത്തിയിരുന്നു.എന്നാല്‍ പത്തുവര്‍ഷമായി കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും യജ്ഞേശ്വരന്‍ പറയുന്നു....

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു,പലിശനിരക്ക് ഉയര്‍ത്തി ; ഭവന, വാഹന വായ്പ പലിശ ഉയര്‍ന്നേക്കും

മുംബൈ: തുടര്‍ച്ചയായ രണ്ടാംതവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനവും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോനിരക്കും സമാനമായി ഉയര്‍ത്തിയാണ് വായ്പ നയം പ്രഖ്യാപിച്ചത്. ഇതോടെ...

Most Popular

G-8R01BE49R7