Category: LATEST NEWS

തൊടുപുഴ കൂട്ടക്കൊലപാതകം: മൃതദേഹങ്ങളില്‍ മാരകമുറിവുകള്‍; മരിച്ച ഗൃഹനാഥന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരൻ

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കൃഷ്ണന്റെ സഹോദരന്‍. ദുരൂഹസാഹചര്യത്തില്‍ മരിച്ച ഗൃഹനാഥന്‍ കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരന്‍ യജ്ഞേശ്വരന്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ കാറുകളില്‍ ആളുകള്‍ വീട്ടിലെത്തിയിരുന്നു.എന്നാല്‍ പത്തുവര്‍ഷമായി കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും യജ്ഞേശ്വരന്‍ പറയുന്നു....

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു,പലിശനിരക്ക് ഉയര്‍ത്തി ; ഭവന, വാഹന വായ്പ പലിശ ഉയര്‍ന്നേക്കും

മുംബൈ: തുടര്‍ച്ചയായ രണ്ടാംതവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനവും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോനിരക്കും സമാനമായി ഉയര്‍ത്തിയാണ് വായ്പ നയം പ്രഖ്യാപിച്ചത്. ഇതോടെ...

നിയന്ത്രണം വിട്ട ഔഡി കാര്‍ ഇടിച്ച് ഏഴ് പേര്‍ മരിച്ചു, അപകടത്തിന്റെ വീഡിയോ പുറത്ത്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അമിതവേഗത്തില്‍ വന്ന ഔഡി കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. സുന്ദരപുരത്താണ് അപകടം ഉണ്ടായത്. റോഡരികില്‍ നിന്ന നാല് പേരെ ആദ്യം ഇടിച്ചിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക്...

ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് സുപ്രിയ

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിന്റെ ഭാര്യയും 'നയന്‍' എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ...

മോഹന്‍ലാല്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല: ഡോ. ബിജു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു ദാമോദരന്‍. ഇത് വ്യക്തമാക്കി ഡോ. ബിജു ചലച്ചിത്ര അക്കാദമിക്ക് കത്തയച്ചു. സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന അമ്മയുടെ അധ്യക്ഷന്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും...

ഇടുക്കി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ടതില്ല, റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട അനിവാര്യ സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാന്‍

തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷ അതോറിട്ടി. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട അനിവാര്യ സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403 അടിയെത്തുമ്പോള്‍ ഷട്ടറുകള്‍ തുറന്നാല്‍ മതിയാകും....

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. ആലുവയിലെ അൻവർ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ. ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ...

ഓണത്തിന് 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ്,മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്...

Most Popular

G-8R01BE49R7