വിശാഖപട്ടണം: ആന്ധ്ര പ്രദേശിൽ നിയമ വിദ്യാർഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. സംഭവം പുറത്തുപറയാനാകാത്ത മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് തടയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു....
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സംഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻസിപി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുന്ന് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു.
...
കൊച്ചി: വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള വാട്ടർ മെട്രോ കൊച്ചിയിലെ നഗര ഗതാഗതത്തിന്റെ നിലവാരം ഉയർത്തിയതായും റിപ്പോർട്ടിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാത്തതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ നഗര...
തഞ്ചാവൂർ: വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മല്ലിപ്പട്ടണം സ്വദേശി മഥൻ (30) നെ പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
മല്ലിപ്പട്ടണത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് രമണി. നാലുമാസം മുമ്പാണ്...
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് പണികിട്ടിയത് ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി വഴി. കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിയെ അപ്രസക്തമാക്കി സുപ്രിംകോടതി.
ആന്റണി രാജു പണികൊടുത്ത ഓസ്ട്രേലിയക്കാരൻ
1990 ലായിരുന്നു കേസിനാസ്പദമായ...
ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രിയും ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള ആരോപണം.
സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ...
പാലക്കാട്: ഷേക്ക്ഹാൻഡിനായി കൈനീട്ടിയെങ്കിലും കൊടുക്കാൻ വിസമ്മതിച്ച് നേതാക്കൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടാണ് കൈ കൊടുക്കൽ വിവാദം വീണ്ടും ഉയർന്നിരിക്കുന്നത്. വോട്ട് ചെയ്യാനായി കൽപ്പാത്തിയിൽ ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം. ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മുഖം തിരിച്ച്...
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘‘ അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്പെയിനിലേക്കു പോയിരുന്നു. സ്പെയിനിൽവച്ച്...