Category: HEALTH

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ റെയില്‍വേയുടെ അനുമതി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ റെയില്‍വേ മന്ത്രാലയം അനുകൂല നിലപാടോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കുവിട്ടു. അവിടെനിന്ന് അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് നടത്താനാണ് നീക്കം ഡല്‍ഹിയില്‍നിന്നാകും...

കഴിഞ്ഞ 24 മണിക്കൂറില്‍ 3,390 പേര്‍ക്ക് `കൊറോണ സ്ഥിരീകരിച്ചു, മൊത്തം രോഗികള്‍ 56342, മരണം 1886

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 3,390 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 56,342 ആയി. കഴിഞ്ഞ 24...

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു

പാലക്കാട് : അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ഷോളയാര്‍ വരഗംപാടി സ്വദേശി 25 വയസുള്ള കാര്‍ത്തിക് ആണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടിലൂടെ...

പ്രവാസികള്‍ 14 ദിവസത്തെ കേന്ദ്രീകൃത ക്വാറന്റീന്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവര്‍ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതേസമയം ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍...

കൊറോണ മരണ സംഖ്യ ഉയരുന്നതിനിടയിലും ലോക് ഡൗണ്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍, ഇന്നലെ മാത്രം മരിച്ചത് 539 പേര്‍ , ഇതോടെ ആകെ മരണം 30615 ആയി

ലണ്ടന്‍ : ദിവസേന അറുന്നൂറോളം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം...

ഗര്‍ഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ജിഎസ് ആതിര പറയുന്നു

നാട്ടിലേക്കു പോകുന്നതിന്റെ സന്തോഷത്തിലായിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ വിവാദവും സമൂഹമാധ്യമങ്ങളിലെ ചോദ്യോത്തരങ്ങളുമൊക്കെ എത്തിയത്. സത്യം പറയാമല്ലോ, ഒന്നും മനസ്സിലായില്ല. ആകെ മൂഡ് ഓഫ് ആയിപ്പോയി. എന്തൊരു മാനസിക സംഘര്‍ഷമാണ് ഒരു കാര്യവുമില്ലാതെ അനുഭവിച്ചത്. ഞാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആള്‍ പോലുമല്ല. ഏപ്രില്‍ ഒന്നു മുതല്‍ വര്‍ക് ഫ്രം...

ചൈനീസ് ഗവേഷന്‍ ബിങ് ലിയു കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയോ? കൊലയ്ക്ക് പിന്നിലെ നിഗൂഢത!

പെന്‍സില്‍വാനിയ ചൈനീസ് വംശജനായ കൊറോണ വൈറസ് ഗവേഷന്‍ ബിങ് ലിയു (37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചതോടെ വൈറസിനെ ചൊല്ലി ലോകമെമ്പാടും പരക്കുന്ന നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് ചൂടേറുന്നു. പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ബിങ്ങിനെ ശനിയാഴ്ച വീടിനുള്ളിലാണു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് 19...

അബുദബിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും

കൊച്ചി: അബുദബിയില്‍ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ എട്ട് കെഎസ്ആര്‍ടിസി ബസും 40 ടാക്‌സികളുമാണ് തയാറാക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍...

Most Popular