ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 3,390 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 56,342 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 103 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 1,886 ആയി. 16,539 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ആകെ 694 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. വ്യാഴാഴ്ച 43 പേര്‍ മരിച്ചു. പുതുതായി 1,216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 17,974 ആയി.
ഗുജറാത്തില്‍ ഇതുവരെ 425 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. വ്യാഴാഴ്ച 29 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 387 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,012 ആയി ഉയര്‍ന്നു.
മധ്യപ്രദേശ് – 193, ബംഗാള്‍ – 151, രാജസ്ഥാന്‍ – 97, ഡല്‍ഹി– 66, ഉത്തര്‍പ്രദേശ് – 62, ആന്ധ്രാപ്രദേശ് – 38, തമിഴ്‌നാട് – 37, കര്‍ണാടക – 30, തെലങ്കാന– 29, പഞ്ചാബ് – 28 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.
ഡല്‍ഹി – 5,980, തമിഴ്‌നാട് – 5,409, രാജസ്ഥാന്‍ – 3,427, മധ്യപ്രദേശ് – 3,252, ഉത്തര്‍പ്രദേശ് – 3,071, ആന്ധ്രാപ്രദേശ് – 1,847, പഞ്ചാബ് – 1,644, ബംഗാള്‍ – 1,548, തെലങ്കാന –1,123 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം