Category: HEALTH

മലപ്പുറം ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്, 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 9 പേരുടെ ഉറവിടം വ്യക്തമല്ല, 565 പേര്‍ ചികിത്സയില്‍

മലപ്പുറം : ജില്ലയില്‍ 25 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 17) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ...

ആലപ്പുഴ ജില്ലയിൽ 57 പേർക്ക് രോഗം; 40 പേർക്ക് സമ്പർക്കത്തിലൂടെ ,

ജില്ലയിൽ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 40 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഒരാൾ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. 1 ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 20 വയസ്സുള്ള ചേർത്തല സ്വദേശിനി. 2...

പാലക്കാട് ജില്ലയില്‍ ഇന്ന് നാലു വയസ്സുകാരിക്കും നിരീക്ഷണത്തില്‍ കഴിയവേ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി

പാലക്കാട് : ജില്ലയില്‍ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇ യില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ജില്ലയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക്...

രോഗ്യവ്യാപനം തീവ്രമായി, തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരം എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് വന്‍ കുതിപ്പ്.അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്കാണ്. 532 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴി രോഗം...

സംസ്ഥാനത്ത് ഇന്നും കോവിഡില്‍ വന്‍ വര്‍ധനവ്; ഏറ്റവും ഉയര്‍ നിരക്ക്, 791 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് കേസില്‍ വന്‍ കുതിപ്പ്. 791 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്നും കോവിഡ് വന്‍ കുതിപ്പ്...

കോവിഡ് അതിവ്യാപനം നേരിടാന്‍ ഒരുങ്ങി എറണാകുളം

കൊച്ചി: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനം ഉണ്ടായാല്‍ നേരിടുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചതായി ജില്ല കളക്ടര്‍. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അധിക കരുതല്‍ എന്ന നിലയിലാണ് കോവിഡ് രോഗലക്ഷണമുള്ളവര്‍ക്കായി കിടക്കകള്‍ നീക്കിവയ്ക്കുവാന്‍...

ചെല്ലാനം, ആലുവ, കീഴ്മാട് , മുനമ്പം പ്രദേശങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നു

കൊച്ചി: വികേന്ദ്രീകൃതരീതിയില്‍ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 23ന് മുന്‍പായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. മന്ത്രി ശ്രീ വി.എസ് സുനില്‍കുമാര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എല്‍.എമാര്‍ എന്നിവരുമായി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളില്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കും. ഇതിനായി പ്രത്യേക സമയം തീരുമാനിക്കും. എന്നാല്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തേക്ക് വില്‍ക്കാന്‍ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും കണ്ടെയ്ന്‍മെന്റ് പ്രദേശമായ തൊട്ടടുത്തുള്ള...

Most Popular

G-8R01BE49R7