Category: HEALTH

എറണാകുളം ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ്

എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിൽ എത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇദ്ദേഹം. ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതെ തുടർന്ന് ഗ്യാസ് ഏജൻസി ഓഫീസ് അണുവിമുക്തമാക്കി. കൂടെ ജോലി ചെയ്തിരുന്നവരെ...

കോട്ടയത്ത് കോവിഡ് മരണം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജിന് (83) കോവിഡ് ആണെന്ന് പരിശോധനാഫലം. ജില്ലയിലെ ആദ്യ കോവിഡ് മരണമാണ്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്....

സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം. കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട്...

രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനിലും റിയാദിലുമായി രണ്ടു മലയാളികളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശി ഗോപാലകൃഷ്ണനെ(55) ഹഫര്‍ അല്‍ ബാത്തിനി ല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചുദിവസങ്ങളായി ഇദേഹത്തിന് പനിയുണ്ടായിരുന്നു. കോവിഡാണെന്ന ഭയം കാരണം ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നു....

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; ആകെ മരണം 59 ആയി

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍(71) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ശനിയാഴ്ച 5 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടെണ്ണം സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മരണം കൂടി ഉള്‍പ്പെടുത്തി...

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു; കോഴിക്കോട് 24 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ക്വാറന്റീനില്‍,കാസര്‍കോട് അഞ്ചിടത്ത് നിരോധനാജ്ഞ

കൊച്ചി : സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു. രോഗവ്യാപനം തടയാന്‍ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി തീവ്രത കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഭരണകൂടം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രോഗം ബാധിക്കുന്നത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്്. ആലുവയില്‍ 4 പഞ്ചായത്തുകളിലായി 5 വാര്‍ഡുകള്‍ കൂടി ഇന്ന് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ 18...

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകള്‍ ലാബുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകള്‍ ലാബുകള്‍ തിരിച്ചയച്ചു. പായ്ക്ക് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് സാംപിളുകള്‍ ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് വിവരം. ആരോഗ്യപ്രവര്‍ത്തകര്‍, രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍, ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടും. ലാബുകള്‍ നിരാകരിച്ചതോടെ സാംപിളുകള്‍ വീണ്ടും...

കോവിഡ്: 35000 പേര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നടത്തിയ പരിശേധനാഫലം..

തിരുവനന്തപുരം: 35000 പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കരുംകുളം പഞ്ചായത്തില്‍ ഇതുവരെ നടത്തിയത് 863 പേരുടെ മാത്രം കോവിഡ് പരിശോധന. അതില്‍ 388 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിശോധിച്ചതില്‍ 45% പേരും രോഗ ബാധിതര്‍. സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള ഉള്‍പ്പെട്ട പഞ്ചായത്താണിത്. പതിനായിരത്തോളം ജനസംഖ്യയുള്ള...

Most Popular

G-8R01BE49R7