കോട്ടയത്ത് കോവിഡ് മരണം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജിന് (83) കോവിഡ് ആണെന്ന് പരിശോധനാഫലം.

ജില്ലയിലെ ആദ്യ കോവിഡ് മരണമാണ്.

മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. സാമ്പിളെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയച്ച ശേഷം ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7