സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു; കോഴിക്കോട് 24 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ക്വാറന്റീനില്‍,കാസര്‍കോട് അഞ്ചിടത്ത് നിരോധനാജ്ഞ

കൊച്ചി : സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു. രോഗവ്യാപനം തടയാന്‍ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി തീവ്രത കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഭരണകൂടം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രോഗം ബാധിക്കുന്നത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്്.

ആലുവയില്‍ 4 പഞ്ചായത്തുകളിലായി 5 വാര്‍ഡുകള്‍ കൂടി ഇന്ന് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ 18 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 28 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍ കോളജിലെ നാല് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കിയിലാകട്ടെ തങ്കമണി ടൗണും ദേവികുളം ഹെല്‍ത്ത്സെന്ററും പൂര്‍ണമായും അടച്ചു.

കാട്ടാക്കാട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും മെക്കാനിക്കല്‍ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. കാഞ്ഞിരംകുളത്ത് പോലീസുകാരനും കോവിഡ് ബാധിച്ചു.

കാസര്‍കോട് അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 24 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ക്വാറന്റീനിലായി. തിരുവനന്തപുരം അടിമലതുറയില്‍ 38 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 20 പേര്‍ക്ക് പോസിറ്റീവായി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular