Category: HEALTH

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്

തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂവാർ ഫയർ സ്റ്റേഷനിലെ 9 ജീവനക്കർക്കും സെക്രട്ടേറിയറ്റ് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും...

എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കൊവിഡ്

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചെമ്പരത്തുകുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഇന്നലെയാണ് ലോറി അപകടത്തില്‍ മരിച്ചത്. ഇന്നലെ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. ഇന്നലെ...

സര്‍ക്കാര്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്ക്കായി പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചു, എന്നിട്ടും മരണം

കൊച്ചി : സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്‌ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി. രോഗി മരിച്ചതോടെ, വലിയ വില കൊടുത്തു വാങ്ങിയ ഉപകരണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ മെഡിക്കല്‍ സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ...

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം

കൊറോണ വൈറസ് ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം. ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വൃക്കകള്‍, മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജര്‍മന്‍...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; 50-ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിൽ

ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 130 ആരോഗ്യപ്രവര്‍ത്തകരും നിലവിൽ ഇവിടെ നിരീക്ഷണത്തിലാണ്. ഇതിൽ 50 ഡോക്ടര്‍മാരും ഉൾപ്പെടുന്നു.. കൂടുതൽ...

കോവിഡിനെ മണത്തറിയും പുതിയ പഠനം; എട്ടു നായ്ക്കള്‍ക്ക് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി

സ്രവപരിശോധനയും ആന്റിബോഡി പരിശോധനയും മാത്രമല്ല കൊറോണ തിരിച്ചറിയാന്‍ സഹായിക്കുക. നായ്ക്കള്‍ക്കും പരിശീലനം നല്‍കി പരിശോധകരാക്കാമെന്ന് ജര്‍മന്‍ പഠന റിപ്പോര്‍ട്ട്. ജര്‍മന്‍ സൈന്യത്തിന്റെ എട്ടു നായ്ക്കളെയാണ് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി കളത്തിലിറക്കിയത്. തുടര്‍ന്ന് നായ്ക്കള്‍ക്കു മുന്നില്‍ ആയിരം പേരുടെ സ്രവസാംപിളുകള്‍ എത്തിച്ചു. ഇതില്‍നിന്ന് 94...

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് ആലപ്പുഴ രൂപത

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര...

ജില്ലയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. നിലവില്‍ ഗുരുതര സാഹചര്യമുള്ളത് കൊണ്ടോട്ടി മേഖലയിലാണ്. ഇവിടെ 468 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇന്നത്തെ ഫലങ്ങള്‍ കൂടി...

Most Popular

G-8R01BE49R7