Category: HEALTH

കോവിഡ് വ്യാപനം; പശ്ചിമകൊച്ചി പൂര്‍ണമായും അടച്ചു, നഗരത്തിലേക്കു പുറപ്പെട്ടവര്‍ കുടുങ്ങി

കൊച്ചി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊച്ചി കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ 28 വരെയുള്ള വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. തോപ്പുംപടി ബിഒടി പാലം രാവിലെ പൊലീസ് എത്തി അടച്ചതോടെ നഗരത്തിലേക്കു പുറപ്പെട്ടവര്‍ ഇവിടെ കുടുങ്ങി. ഞായറാഴ്ച വൈകിട്ട് പാലം അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും...

കൊറോണവൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ചത് വലിയ മാറ്റം

ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണ് മനുഷ്യന്റെ ഇടപെടലുകള്‍. വാഹനങ്ങളും നിര്‍മാണപ്രവൃത്തികളും വ്യവസായങ്ങളും തുടങ്ങി കാണികള്‍ കൂടുതലുള്ള കായിക മത്സരങ്ങള്‍ വരെ ഭൂമിക്കടിയിലേക്ക് കമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, കോവിഡിന്റെ വരവ് ഇതിനും മാറ്റമുണ്ടാക്കിയിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഭൂമിക്കടിയിലും കൂടുതല്‍ സമാധാനമുണ്ടായിരിക്കുകയാണ്. ഭൂമിയിലെ...

കുടുംബത്തില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എല്ലാവര്‍ക്കും വരുമോ..? പഠനങ്ങള്‍ തെളിയിക്കുന്നത്…

ഒരു വീട്ടിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആയതുകൊണ്ടു മറ്റുള്ളവർക്കും കോവിഡ് ബാധിക്കണമെന്നില്ലെന്ന് പഠനം. കോവിഡ് പോസിറ്റീവ് ആയ അംഗമുളള 80–90% വീടുകളിലും മറ്റു കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്നു ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പഠനം വ്യക്തമാക്കി. കുടുംബാംഗങ്ങളിൽ വൈറസിനെതിരെ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നതാവാം കാരണമെന്നു ഡയറക്ടർ...

പിറന്നാളിന് തൊട്ടുമുന്‍പ് പൃഥ്വി പോയി; ചായ കൊടുക്കാന്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല

അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ യാത്രയായത് പിറന്നാളിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണു മരിച്ചത്. കോയിന്‍ വിഴുങ്ങി 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ...

സംസ്ഥാനത്ത് മരണങ്ങൾ കൂടുന്നു: ഇന്ന് വീണ്ടും മരണം

കോഴിക്കോട് :ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്

കോവിഡും അണലിയുടെ കടിയും അതിജീവിച്ച് ഒന്നര വയസ്സുകാരി

കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് പാണത്തൂരില്‍ നിന്നുള്ള ഒന്നര വയസ്സുകാരി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കു ശേഷം പിഞ്ചുബാലിക വീട്ടിലെത്തി. ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാറില്‍...

യെഡിയൂരപ്പയ്ക്ക് കോവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.യെഡിയൂരപ്പ തന്നെയാണ് ഈക്കാര്യം ട്വീറ്ററിൽ കുറിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിക്കും കോവിഡ് ബാധിച്ചിരുന്നു.

കാസര്‍ഗോഡ് ഇന്ന് 113 പേര്‍ക്ക് കൊവിഡ്; 104 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

ആശങ്കയൊഴിയാതെ കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 113 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 104 പേരും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരുടെ രോഗഉറവിടം വ്യക്തമല്ല. ജില്ലയില്‍ വെല്ലുവിളിയായി തീരദേശ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്....

Most Popular