നെയ്യാറ്റിൻകര: ചമ്രം പടിഞ്ഞ്, വാ തുറന്ന നിലയിലിലായിരുന്നു ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (ഗോപൻ സ്വാമി, മണിയൻ) മൃതദേഹം കല്ലറയിൽ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മുൻപു ഗോപനെ ഞാൻ കണ്ടിട്ടുണ്ട്, അതിനാൽ മൃതദേഹം ഗോപന്റെയാണെന്നു തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പ്രസന്നകുമാർ വ്യക്തമാക്കി. പൊലീസുകാർ കല്ലറ പൊളിക്കുമ്പോൾ പ്രസന്നകുമാർ ഉൾപ്പെടെയുള്ള കൗൺസിലർമാർ സന്നിഹിതരായിരുന്നു.
ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തലയിൽ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഹൃദയഭാഗം വരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾകൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസിലും വിഗ്രഹത്തിൽ ചാർത്തുന്നതുപോലെ കളഭം ചാർത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കൾ പൊലീസിനു മൊഴി നൽകിയത്. കല്ലറ പൊളിച്ചപ്പോൾ മക്കൾ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഇരുന്നിരുന്നതെന്നും കൗൺസിലർ വ്യക്തമാക്കി.
കല്ലറയിലെ മൃതദേഹത്തിന് കാണാതായതായി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന ഗോപൻ സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസും അനൗദ്യോഗികമായി വ്യക്തമാക്കി. ഇതു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്. അതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
അസുഖം ബാധിച്ച് കട്ടിൽക്കുഴിയിൽ കിടന്ന ഒരാളെങ്ങനെ സ്വയം സമാധി പീഠം വരെ പോയിരുന്നു? ഇരുന്നതോ അതോ കൊണ്ടിരുത്തിയതോ? ദുരൂഹത നീങ്ങാതെ ഗോപൻ സ്വാമിയുടെ സമാധി