Category: CINEMA

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് ദിലീപ്

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസ് നാളെ പരിഗണിക്കുന്നതിനിടെ പുതിയ ആവശ്യവുമായി നടന്‍ ദിലീപ്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുകയും...

ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറൊന്നുമല്ല; രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ കുറിച്ചും അര്‍ജുന്‍ വെളിപ്പെടുത്തുന്നു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍...

പൊന്നമ്മ ബാബു പ്രശ്‌നങ്ങളെല്ലാം ഏറ്റെടുത്തു എന്നാണ് എല്ലാവരും കരുതിയത്; അതോടെ എല്ലാ സഹായങ്ങളും നിലച്ചു: സേതുലക്ഷ്മി

പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ ഇല്ലാതായെന്ന് നടി സേതുലക്ഷ്മി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഈ കാര്യം തുറന്ന് പറഞ്ഞത്. പൊന്നമ്മ ബാബു വന്നു പ്രശ്‌നങ്ങളെല്ലാം ഏറ്റെടുത്തു എന്നാണ് ചിലര്‍ കരുതിയത്. അതോടു കൂടി...

ജീവിത സാഹചര്യങ്ങള്‍ തന്നെ കരുത്തുള്ള വ്യക്തിയാക്കി; സ്വപ്‌ന ജീവിതം വിട്ടിറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സുള്ള കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നുവെന്ന് അമൃത

ജീവിത സാഹചര്യങ്ങളാണ് തന്നെ കരുത്തുള്ള വ്യക്തിയാക്കി തീര്‍ത്തതെന്ന് ഗായിക അമൃത സുരേഷ്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്‌ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂ എന്ന് അമൃത പറയുന്നു. എന്നാല്‍ അതിനപ്പുറം ഇന്നും ആളുകള്‍ക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട്...

ഫഹദിന്റെ സസ്‌പെന്‍സ് എന്‍ട്രി; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയ്‌ലര്‍ കാണാം…

സൗഹൃദത്തിന്റെ കഥപറയുന്ന 'കുമ്പളങ്ങി നൈറ്റ്‌സിന്റെ' ട്രെയിലര്‍ പുറത്ത്. 2019ല്‍ മലയാളി പ്രേക്ഷകര്‍ ഒരേ മനസോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'. ഫഹദ് ഫാസിലിന്റെ സസ്‌പെന്‍സ് എന്‍ട്രിയും സൗഹൃദത്തിന്റെ മധുരവും വിളമ്പുന്നതാണ് രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി...

പ്രായത്തെ വെല്ലുന്ന പ്രകടനം; ഡ്യൂപ്പില്ലാതെ..’ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ട് പീറ്റര്‍ ഹെയ്ന്‍

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയനി'ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരെയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍...

കണ്ണിറുക്കുന്ന പെണ്‍കുട്ടിയായി അല്ല, ഒരു നടിയായി തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിയവാര്യര്‍, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്

ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി പ്രിയവാര്യര്‍. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്. ഉറി ദ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു നടി. പ്രദര്‍ശനത്തിനു ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു പ്രിയ. ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നെന്ന്...

ഒടിയന്‍ നൂറുകോടി ക്ലബില്‍

തിരുവനന്തപുരം: ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഒടിയന്‍ നൂറുകോടി ക്ലബില്‍. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം എന്നാണ് ഇത് സംബന്ധിച്ച് അണിയറക്കാരുടെ അവകാശവാദം. എല്ലാ പ്രധാന...

Most Popular

G-8R01BE49R7