Category: BUSINESS

പിഎഫില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍

ഹൈദരാബാദ്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ഹൈദരാബാദില്‍ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗംഗവാര്‍ അധ്യക്ഷത വഹിച്ചു. മാസപെന്‍ഷന്റെ മൂന്നിലൊന്നിന്റെ...

വായ്പാ പലിശ നിരക്കുകള്‍ കുറയും; ആര്‍ബിഐ നിരക്കുമായി ബന്ധിപ്പിച്ച് എസ്ബിഐ

മുംബൈ: ചെറുകിട വായ്പമേഖലയില്‍ വന്‍തോതില്‍ വളര്‍ച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം വായ്പ വിതരണത്തില്‍ 12 ശതമാനം വളര്‍ച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നിലവില്‍ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയില്‍...

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതാണ്...

അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും

കൊച്ചി: സംസ്ഥാനത്തെ അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും. ഇതില്‍ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ പുനര്‍വിന്യസിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി ശാഖകള്‍ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്. രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക...

സ്വര്‍ണവില പവന് 28,000 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവന്‍ വിലയിലുണ്ടായ വര്‍ധനവ് 2,320 രൂപയാണ്. ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവര്‍ഷംകൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായത്....

മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും തട്ടിയെടുത്തത് 10,000 കോടി രൂപ

മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ...

ജമ്മു ഇനി പഴയ ജമ്മു അല്ല…!!! ശാന്തമായാല്‍ ജമ്മുകശ്മീരില്‍ നിക്ഷേപം നടത്താന്‍ തയാറെന്ന് ജപ്പാന്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍....

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില പവന് 27,200 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. ചൊവ്വാഴ്ച 200 രൂപ ഉയര്‍ന്ന് 26800 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ 1520 രൂപയുടെ...

Most Popular