Category: BUSINESS

200, 500, 2000 രൂപയുടെ വ്യാജനോട്ടുകള്‍ വ്യാപകം; വര്‍ധന 121 ശതമാനം

മുംബൈ: കള്ളനോട്ടുകളുടെ പ്രചാരത്തില്‍ നോട്ട് അസാധുവാക്കലിനുശേഷവും കുറവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016-ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാര്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആര്‍.ബി.ഐ.യുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയവയാണ് ഈ...

വരുന്നത് വന്‍ ബാങ്ക് ലയനം; പത്ത് ബാങ്കുകള്‍ ലയിപ്പിക്കുന്നു

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനപ്രകാരം ലയിപ്പിക്കുന്ന ബാങ്കുകള്‍ ഇവയാണ്: കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ...

സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും; ആദായ നികുതി 10 ശതമാനമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷംവരെ...

സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയും തെഴിലവസരങ്ങളും ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് ഇളവുകള്‍ വരുത്തിയത്. കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും...

പണം ഉണ്ടായിട്ടും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവര്‍ കുടുങ്ങും

തൃശ്ശൂര്‍: ബാങ്ക് വായ്പ പണവും ആസ്തിയുമുണ്ടായിട്ടും ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത വന്‍കിടക്കാര്‍ക്ക് നേരെ ക്രിമിനല്‍നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ് എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയ ഇവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്കായുള്ള നിയമമാണ് ഉണ്ടാക്കുന്നത്. ഇതിനായി ധനകാര്യമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പാകുടിശ്ശികക്കാരുടെ...

സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 320 രൂപ

കൊച്ചി: സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഇതൊരു സര്‍വ്വക്കാല റെക്കോര്‍ഡാണ്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. കല്ല്യാണസീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ കുതിച്ചു കയറുന്ന സ്വര്‍ണവില സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്....

മതി നിര്‍ത്തിക്കോളൂ… ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളോട് ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന്...

ഭവന-വാഹന വായ്പകളുടെ പലിശ ഉടനെ കുറയ്ക്കും; സര്‍ ചാര്‍ജ് ഒഴിവാക്കി; പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി ഉടന്‍ നല്‍കും; അപ്രതീക്ഷിത പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ആശങ്കയ്ക്കിടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ചാര്‍ജ്ജ് ഒഴിവാക്കലടക്കം നിരവധി പദ്ധതികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സാമ്പത്തികരംഗത്ത് നിലവിലുള്ള മുരടിപ്പ് ആഗോളതലത്തിലുള്ള പ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. നടപ്പു...

Most Popular