സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില പവന് 27,200 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്.

ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം.

ചൊവ്വാഴ്ച 200 രൂപ ഉയര്‍ന്ന് 26800 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ 1520 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7