ആദ്യ ഐഡിഎഫ് ഏഷ്യാ പസഫിക് റീജിയണൽ ഡയറി സമ്മേളനം കൊച്ചിയിൽ ഇന്നുമുതൽ

കൊച്ചി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡും (എൻ ഡി ഡി ബി ) ഇൻ്റർനാഷണൽ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) ചേർന്ന് രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന “റീജിയണൽ ഡയറി കോൺഫറൻസ് – ഏഷ്യ പസഫിക് 2024” ജൂൺ 26-28 തീയതികളിലായി കൊച്ചിയിൽ നടക്കും.

ഏഷ്യാ പസഫിക് മേഖല കേന്ദ്രീകരിച്ചുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനമാണിത്. ഈ മേഖലാ സമ്മേളനം സംഘടിപ്പിക്കുന്ന ആദ്യ രാജ്യമെന്ന
നേട്ടവും ഇന്ത്യക്കാണ്. കൊച്ചി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് മഹാ സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് സമ്മേളനത്തിൻ്റെ ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവ്വഹിക്കും. സംസ്ഥാന
മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ചിഞ്ചു റാണി, മറ്റു സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിമാർ, കേന്ദ്ര സഹകരണ മന്ത്രാലയം സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി ,കേന്ദ്ര അനിമൽ ഹസ്ബൻഡറി ആൻ്റ് ഡയറിയിങ്ങ് വകുപ്പ് സെക്രട്ടറിയും ഐഡിഎഫിൻ്റെ ഇന്ത്യൻ നാഷണൽ
കമ്മിറ്റി പ്രസിഡൻ്റുമായ അൽക്ക ഉപാധ്യായ, എൻഡിഡിബി ചെയർമാനും ഐഡിഎഫിൻ്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റി മെമ്പർ സെക്രട്ടറിയുമായ ഡോ. മീനേഷ് ഷാ, ഐഡിഎഫ് പ്രസിഡൻ്റ് ഡോ പിയർക്രിസ്റ്റ്യാനോ ബ്രസാലെ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

“ക്ഷീരകർഷക മേഖലയുടെ ആധുനികവൽക്കരണവും നവീകരണവും” എന്ന പ്രമേയത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ആഗോള ക്ഷീര കർഷക മേഖലയ്ക്ക് നേതൃത്വം വഹിക്കുന്ന പ്രമുഖ വ്യക്തികളും, വിദഗ്ധരും ശാസ്ത്ര സാങ്കേതിക ചർച്ചകൾക്ക് നേതൃത്വം നൽകും.
ക്ഷീരമേഖലയെ, ആഗോളതലത്തിലും ഏഷ്യാ പസഫിക് മേഖലയെ പ്രത്യേകിച്ചും ബാധിക്കുന്ന പ്രശ്‌നങ്ങളും ചർച്ചാ വിഷയമാവും.

ക്ഷീര വികസനത്തിലെ നൂതനാശയങ്ങളും, ആഗോള, പ്രാദേശിക കാഴ്ചപ്പാടുകളും വാഗ്ദാനം ചെയ്യുന്ന നിരവധി സെഷനുകൾ സമ്മേളനത്തിലുണ്ടെന്ന് എൻഡിഡിബി ചെയർമാൻ ഡോ.മീനേഷ് ഷാ പറഞ്ഞു.

ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പാൽ സംയോജനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നൂതന മാർഗ്ഗങ്ങൾ ആഴത്തിൽ പരിശോധിക്കുന്ന ശാസ്ത്ര സെഷനുകൾ സമ്മേളനം ഒരുക്കുന്നുണ്ട്.

കാലാവസ്ഥാ വെല്ലുവിളികളെ നേരിടൽ, വൺ ഹെൽത്ത് തത്ത്വങ്ങൾ, ഏഷ്യ-പസഫിക് മേഖലയിലെ ക്ഷീരവ്യവസായ വളർച്ച, നൂതന വിപണന സമീപനങ്ങൾ, ക്ഷീരമേഖലയിലെ സമകാലിക വെല്ലുവിളികൾ എന്നിവ വിവിധ വേദികളിലായി ചർച്ച ചെയ്യും.

നൂതനാശയങ്ങളുടെയും കാർഷിക, വിപണന രീതികളുടെയും കൈമാറ്റത്തിലൂടെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും, പുരോഗതി നേടാനും സഹായിക്കുമെന്നും എൻഡിഡിബി ചെയർമാൻ പറഞ്ഞു.

പ്രമുഖ അന്താരാഷ്ട്ര , ഇൻഡ്യൻ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ക്ഷീരവ്യവസായ വളർച്ചക്കായി മികച്ച സാങ്കേതിക വിദ്യകളും ഗവേഷണങ്ങളും പങ്കുവെക്കും.

ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാഷ്ട്രമെന്ന നിലയിലും ആതിഥേരായും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏഷ്യ-പസഫിക് മേഖലയിലേക്ക് അന്താരാഷ്ട്ര ക്ഷീര വ്യവസായ പ്രമുഖരുടെ ശ്രദ്ധ ആകർഷിക്കാനുള്ള മികച്ച അവസരമാണിത്.

ദശലക്ഷക്കണക്കിന് ക്ഷീരകർഷകർക്ക് സുസ്ഥിരമായ ഉപജീവനമാർഗം ഉറപ്പാക്കുന്നതിനും, ഉപഭോക്താക്കൾക്ക് പോഷകസുരക്ഷ നൽകുന്നതിനും, ക്ഷീരമേഖലയിലെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ക്ഷീരോൽപ്പാദനത്തിൻ്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനുമായി ഈ മേഖലയിൽ ഫലപ്രദമായ ക്ഷീര നയങ്ങൾ വികസിപ്പിക്കുന്നതിന് സമ്മേളനം ലക്ഷ്യമിടുന്നുണ്ട്.

ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഐഡിഎഫ്, ഗ്ലോബൽ സസ്റ്റൈനബിലിറ്റി ഫ്രെയിംവർക്ക്, കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി, ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഇൻ്റർനാഷണൽ ലൈവ്സ്റ്റോക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എഫ്എഒ, ഡയറി ഏഷ്യ, മംഗോൾ ബാക്ട്രിയൻ അസോസിയേഷൻ, എന്നിവയുൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡയറി സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനെത്തെത്തെ അഭിസംബോധന ചെയ്യും.

ഡയറി കമ്പനീസ് അസോസിയേഷൻ ഓഫ് ന്യൂസിലാൻഡ്, ഡയറി ന്യൂസിലാൻഡ്, എഫ്.ഒ.എസ്.എസ് , കന്നുകാലി വികസന വകുപ്പ് തായ്‌ലൻഡ്, കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റുകൾ, ഡയറി ഫെഡറേഷനുകൾ, മിൽക്ക് യൂണിയനുകൾ, ഐസിഎആർ, ആർ ബി ഐ , ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഡയറി അസോസിയേഷൻ, ഗുജറാത്ത് കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ, മിൽമ , മദർ ഡയറി ഫ്രൂട്ട് ആൻ്റ് വെജിറ്റബിൾ പ്രൈവറ്റ് ലിമിറ്റഡ്, പ്രൈവറ്റ് ഡയറികൾ, എൻഡിഡിബി എന്നീ സംഘടനകളും അനുബന്ധ സ്ഥാപനങ്ങളും സമ്മേളനത്തിൽ ഒത്തുചേരും.

അമുൽ, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് (ഐഐഎൽ), മദർ ഡയറി ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൈവറ്റ് ലിമിറ്റഡ്, എൻഡിഡിബി ഡയറി സർവീസസ്, എൻസിഡിഎഫ്ഐ, സുസുക്കി, ഐഡിഎംസി ലിമിറ്റഡ്, ടെട്രാ പാക്ക്, പ്രോംപ്റ്റ്, ഇൻഡിഫോസ്, പുരബി, നന്ദിനി, സുധ, മേധാനി, മിൽമ, ഓംഫെഡ്, ഫിൽപാക്ക് ടെക്നോളജീസ്, എവർസ്റ്റ് ഇൻസ്ട്രുമെൻ്റ്സ്, പെർട്ടൻ , വെർക്ക, ബാമുൽ, ഗോകുൽ എന്നിവയാണ് സമ്മേളനത്തിൻ്റെ പ്രധാന സ്പോൺസർമാർ.

ആധുനിക ക്ഷീര വ്യവസായത്തെ രൂപപ്പെടുത്തുന്ന പരിവർത്തന ഉൽപ്പന്നങ്ങളും, അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളുമടങ്ങുന്ന പ്രദർശനവും സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51