Category: BUSINESS

ഓർഡർ ചെയ്തത് പവർ ബാങ്ക്; കിട്ടിയത് വില കൂടിയ ഫോൺ; ഫ്രീയായി എടുത്തോളാൻ ആമസോൺ

ഓണ്‍ലൈന്‍ വൈബ് സൈറ്റുകളിലൂടെ സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് സോപ്പും കരിങ്കല്ലുമൊക്കെ ലഭിച്ച നിരവധി വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് ലഭിച്ചത് ഒരു മൊബൈല്‍ ഫോണാണ്. ഫോണ്‍ തിരികെ നല്‍കുന്നതിന് ആമസോണിനെ ബന്ധപ്പെട്ടെങ്കിലും നാഷിദിന്റെ...

രാജ്യത്തെ വിമാനത്താവളങ്ങള്‍ വീണ്ടും സ്വകാര്യവത്കരിക്കുന്നു; ഇത്തവണ ആറെണ്ണം

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ചേക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. അമൃത്സര്‍, ഇന്ദോര്‍, റാഞ്ചി, ട്രിച്ചി, ഭുവനേശ്വര്‍, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുക. തീരുമാനം വന്നുകഴിഞ്ഞാല്‍ അതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി...

സ്വര്‍ണവില പവന് വീണ്ടും കുറഞ്ഞു

സ്വര്‍ണവില പവന് വീണ്ടും കുറഞ്ഞു. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയില്‍നിന്ന്...

ടിക്ടോക്കിനു ശേഷം ആലിബാബയുടെ പിന്നാലെ ട്രംപ്

വാഷിങ്ടൻ: ജനപ്രിയ വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ മറ്റൊരു ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികൾ‌ക്കെതിരെയും നടപടിയുണ്ടാകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘തീർച്ചയായും, ഞങ്ങൾ മറ്റു കാര്യങ്ങളും നോക്കുകയാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ടെക്...

ഡെലിവറി ബോയ്‌സ് 7ാം നമ്പര്‍ ജഴ്‌സിയില്‍; ധോണിക്ക് ആദരവുമായി സൊമാറ്റോ

മുൻ നായകൻ എംഎസ് ധോണി- ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന് ആശംസകൾ അറിയിക്കുന്നത്. ഇതിനിടെ പ്രമുഖ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയും എം എസ് ധോണിക്ക് ആദരവ് അർപ്പിച്ചു. ഭക്ഷണം ഓർഡർ ചെയ്തതിനു ശേഷം അത് ട്രാക്ക് ചെയ്യാനുള്ള വിൻഡോയിൽ...

ടിക് ടോകും റിലയന്‍സും കൈകോര്‍ക്കുമോ..?

മുംബൈ: ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുമായി ചര്‍ച്ചനടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ടിക് ടോക്കോ, റിലയന്‍സോ...

ആദായനികുതി പിരിക്കല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ സംവിധാനം

ന്യൂഡല്‍ഹി: ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍' എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി...

സ്വര്‍ണവില ഇനിയും കുത്തനെ ഇടിയുമോ…?

സ്വര്‍ണവില സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ പവന്റെ വില 42,000 രൂപയില്‍നിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്. ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയില്‍ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം...

Most Popular

G-8R01BE49R7