രാജ്യത്തെ വിമാനത്താവളങ്ങള്‍ വീണ്ടും സ്വകാര്യവത്കരിക്കുന്നു; ഇത്തവണ ആറെണ്ണം

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ചേക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. അമൃത്സര്‍, ഇന്ദോര്‍, റാഞ്ചി, ട്രിച്ചി, ഭുവനേശ്വര്‍, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുക. തീരുമാനം വന്നുകഴിഞ്ഞാല്‍ അതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 12 വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ചിരുന്നു. ഇതില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, അഹമ്മദാബാദ്, മംഗലാപുരം, ലഖ്‌നൗ, ഗുവാഹട്ടി, ജെയ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിച്ചത്. അദാനി ഗ്രൂപ്പാണ് ഈ ആറ് വിമാനത്താവളങ്ങളും ഉയര്‍ന്ന തുക കൊടുത്ത് നടത്തിപ്പ് അവകാശം സ്വന്തമാക്കിയത്.

ഇതില്‍ മൂന്നെണ്ണത്തിന്റെ കാര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. മൂന്നെണ്ണത്തിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കരാര്‍ യാഥാര്‍ഥ്യമായ വിമാത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7