റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും വരും വർഷങ്ങളിൽ തൊഴിൽ അവസരങ്ങൾ ഉയരുമെന്നു മേഖലയിലെ വിദഗ്ധർ. എണ്ണ ക്ഷാമം നേരിടുന്ന പല യൂറോപ്യൻ രാജ്യങ്ങളും യുഎഇയിലെ അബുദാബി, ഖത്തർ, സൗദി എന്നീ രാജ്യങ്ങളുമായി എണ്ണ-പ്രകൃതി വാതക ഉൽപാദനം, വിതരണം,...
ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും.
ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ...
പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മെയിൽ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്.
ജനപ്രിയ മെസേജിങ്...
വോഡഫോണ്‍ ഐഡിയയ്ക്കും (വി), ഭാരതി എയര്‍ടെലിനും ബാങ്ക് ഗാരന്റി തിരികെ നല്‍കിയെന്ന് സ്ഥിരീകരിച്ച് ടെലികോം വകുപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏകദേശം 15,000 കോടി രൂപ വോഡഫോണ്‍ ഐഡിയയ്ക്കും 7000-8000 കോടി രൂപ എയര്‍ടെലിനും തിരികെ നല്‍കിയിട്ടുണ്ട്.
മുമ്പ് നടന്ന സ്‌പെക്ട്രം ലേലങ്ങളിലെ കുടിശികയില്‍...
2030 ഓടെ, സ്മാർട്ഫോണുകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക്. ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030-ഓടുകൂടി 6ജി നെറ്റ് വർക്ക് നിലവിൽ വരുമെന്നും അപ്പോഴേക്കും സ്മാർട്ഫോൺ ഇന്നുള്ളത് പോലെ സർവ്വ സാധാരണ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
കേന്ദ്ര സർക്കാർ ഭീമമായ തോതിൽ...
വിവാഹ ഷൂട്ടിങ്ങിനു പല പരീക്ഷണങ്ങളും നടത്താറുള്ള മലയാളികൾക്ക് ഇനി മെട്രോ ട്രെയിനിൽ കയറിയും ഷൂട്ട് ചെയ്യാം. കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു വിവാഹ ഷൂട്ടിങ്ങിനും മെട്രോ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്കു നൽകുന്നത്.
ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന...
സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ തുറക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു.
യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്.
68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയത്തിൻ്റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കുന്നത്.
തിക്കും...