കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഇന്നലെ യു എസ് വിപണി തുറന്നപ്പോൾ രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്നതാണ് രണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തിയത്. 51 ഡോളർ ആണ് വർദ്ധിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
അന്താരാഷ്ട്ര വിപണിയുടെ...
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണം സ്വർണ്ണോത്സവം-2024 മികച്ച പ്രതികരണമാണ് സ്വർണ്ണ വ്യാപാര മേഖലയിലുളവാക്കിയിട്ടുള്ളത്.
4745 സ്വർണ വ്യാപാരികൾ ഇതുവരെ കൂപ്പണുകൾ സ്വീകരിച്ച് ഉപഭോക്താക്കൾക്ക് നൽകി തുടങ്ങിയിട്ടുണ്ട്.7000 സ്വർണ്ണ വ്യാപാരികളെ അംഗമാക്കുക എന്നതാണ് ലക്ഷ്യം. രണ്ടേകാൽ കിലോ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 760 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 52000 കടന്നു. 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപയാണ് ഇന്ന് വർധിച്ചത്. 6565 രൂപയാണ് ഒരു...
പാലക്കാട്: സ്വർണോത്സവത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തുളസി ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ , വി.കെ ശ്രീകണ്ഠൻ എംപി നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോബി ചുങ്കത്ത്, മുരളി ഗോപി, വിജയൻ, ബൈജു റാം രമേഷ്...
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കെെത്താങ്ങുമായി കേരളാ ബാങ്ക്. ചൂരൽമല ശാഖയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതി തള്ളി. മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ...
കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ഷോപ്പിങ് മാൾ സെപ്റ്റംബർ ആദ്യവാരം പ്രവർത്തനമാരംഭിക്കും. കേരളത്തിലെ നാലാമത്തെ ലുലുമാൾ ആണ് കോഴിക്കോട് മാങ്കാവിൽ ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലുമാളുകൾ ഉള്ളത്. തൃശൂർ തൃപ്രയാറിൽ വൈ മാളും പ്രവർത്തിക്കുന്നുണ്ട്. പാലക്കാടിന് സമാനമായ മിനി...
മുംബൈ: നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ...
മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി...