pathram desk 2

Advertismentspot_img

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം; സർക്കാരിന് തിരിച്ചടി

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടി. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ...

വി.എസ്സിന് പകരക്കാരനാകുമോ വിജയരാ​ഘവൻ..?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പല സ്ഥലങ്ങളിലും സീറ്റു ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. അതിനിടെ ഇടതു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രതീക്ഷകളും അഭ്യൂഹങ്ങളും ഏറെയാണ്. ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന സിപിഎം നേതൃയോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരാനിരിക്കെ സിപിഎമ്മിലെ മുതിര്‍ന്ന...

മന്‍ കി ബാത്തിലെ താരം രാജപ്പന് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളം സ്വന്തമായി

കോട്ടയം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി വേമ്പനാട്ട് കായലിനെ സംരക്ഷിക്കുന്ന കുമരകം സ്വദേശി രാജപ്പന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് പിന്നാലെ വലിയൊരു മോഹം സഫലമായി. മന്‍ കി ബാത്തിലെ പരാമര്‍ശത്തിലൂടെ താരമായ രാജപ്പന് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളത്തില്‍ ഇനി തന്റെ ദൗത്യം...

ലോകം കൊറോണയെ ജയിക്കുന്നു: ഡബ്ല്യുഎച്ച്ഒ

ന്യൂയോര്‍ക്ക്: നീണ്ട പരിശ്രമത്തിനൊടുവില്‍ ലോകം കൊറോണയെ ജയിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍). നിലവിലെ രോഗവ്യാപന തോത് കുറയുന്ന കണക്കുകള്‍ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ആഗോളതലത്തില്‍ കൊറോണയെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. മൂന്നാഴ്ചയോളമായി കോവിഡ് വ്യാപനത്തെ ലോകം വലിയ തോതില്‍ തടുത്തുനിര്‍ത്തുന്നു. രോഗബാധിതരുടെ എണ്ണത്തില്‍...

ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍ നാസ സ്റ്റാഫിനെ നയിക്കും

വാഷിംഗ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനെ നിയമിച്ചു. മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആണവ ശാസ്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ഭവ്യയുടെ സ്ഥാനലബ്ധി യുഎസിലെ സുപ്രധാന വകുപ്പുകളില്‍ ഇന്ത്യന്‍ വംശജര്‍ ഇടംപിടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി. നാസയുടെ...

മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരും, നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മന്‍ ചാണ്ടി ഓടി: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: താൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എന്നാൽ മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരും. തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന...

ആറാം ഭാര്യ ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഏഴാം വിവാഹത്തിനൊരുങ്ങി 64 കാരൻ

ഗുജറാത്ത് സൂറത്ത് സ്വദേശിയായ 64കാരൻ തന്റെ ഏഴാം വിവാഹത്തിനായി ഒരുങ്ങുകയാണ്. ദെഗിയ ആണ് തന്റെ ഏഴാം വിവാഹത്തിനായി തയ്യാറെടുക്കുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ഇയാൾ ആറാം വിവാഹം ചെയ്തത്. 21 വയസ്സ് കുറവുള്ള സ്ത്രീയെ ആയിരുന്നു ഇയാൾ ആറാമത് വിവാഹം ചെയ്തത്. എന്നാൽ ദെഗിയയുമായി ശാരീരക...

സ്വർണ വില വീണ്ടും ഇടി‍ഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...

pathram desk 2

Advertismentspot_img