pathram desk 1

Advertismentspot_img

കാവിപ്പാര്‍ട്ടിയുടെ മരണമണി മുഴങ്ങി തുടങ്ങി; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിനു പിന്നാലെ ബിജെപിക്കെതിരേ ആക്രമണം ശക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കാവിപ്പാര്‍ട്ടിക്ക് മരണമണി മുഴങ്ങിത്തുടങ്ങിയെന്ന് മമത ബാനര്‍ജി തുറന്നടിച്ചു. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കാവിപ്പാര്‍ട്ടിയുടെ പൊടിപോലും ദൂരദര്‍ശിനിയില്‍പോലും കാണാന്‍ കഴിയില്ല. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ...

അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു.. എഫ്.ബി.ഐയ്ക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്നും ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്്.ബി.ഐയ്ക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്ന് ട്രംപ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണത്തെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് ഇറക്കിയ പ്രസ്താവന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

കള്ളക്കേസെടുത്തതിന് വനിതാ കമ്മീഷന് പരാതി നല്‍കി; യുവതിയെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി വിവസ്ത്രയാക്കി അപമാനിച്ചു!!

മൂന്നാര്‍: കള്ളക്കേസെടുത്തെന്ന് ആരോപിച്ച് പൊലീസിനെതിരെ വനിതാക്കമ്മീഷനെ സമീപിച്ച യുവതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മകന്റെ മുന്നില്‍ വെച്ച് വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ദമ്പതികള്‍. 2,0000...

ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു… ട്വിറ്റര്‍ ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍!!!

മുംബൈ: ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞെന്ന കാരണത്താല്‍ ട്വിറ്റര്‍ ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍. ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിനു പിന്നാലെയാണ് ബച്ചന്റെ അറിയിപ്പ്. ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ...

പെട്ടെന്ന് ഒരാള്‍ എന്റെ ദേഹത്ത് മോശമായി സ്പര്‍ശിച്ചു കടന്നുപോയി!!! ഞാന്‍ പിന്നാലെ പോയി കോളറില്‍ പിടിച്ച് അയാളുടെ കരണത്തടിച്ചു; 14 വയസിലെ അനുഭവം പങ്കുവെച്ച് ദീപിക പദുക്കോണ്‍

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ തീയറ്ററുകള്‍ നിറഞ്ഞാടുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ദീപികയ്ക്ക് പലയിടത്തു നിന്നും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം വിജയം...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം… 35ഓളം കടകള്‍ കത്തിനശിച്ചു

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഏറെ പരിശ്രമത്തിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെ തീയണച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരഭാഗത്തോടു ചേര്‍ന്നുള്ള കടകളാണു നശിച്ചത്. 60 അഗ്നിശമനസേനാംഗങ്ങളാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ആര്‍ക്കും...

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ല!!! ബലാത്സംഗ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിലെ ലിംഗ വിവേചനം ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നീരീക്ഷണം. ബലാത്സംഗ കുറ്റം പുരുഷന്മാരില്‍ മാത്രം അടിച്ചേല്‍പ്പിക്കാവുന്ന ഒന്നാണെന്ന് എന്തുകൊണ്ടാണ് ഇപ്പോഴും കരുതുന്നത്. സ്ത്രീയാല്‍...

‘അവര്‍ എന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അമ്മ ക്ഷമിക്കണം’ ഫീസടക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതിച്ചില്ല; മനംനൊന്ത വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹൈദരാബാദിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സായി ദീപ്തി എന്ന പെണ്‍കുട്ടിയാണ് പരീക്ഷയെഴുതാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു സംഭവം....

pathram desk 1

Advertismentspot_img
G-8R01BE49R7