pathram desk 1

Advertismentspot_img

സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് മോദിയുടെ നാട്ടിലെ പൊതുവഴിയില്‍ മൂത്രമൊഴിക്കുന്ന ആ സ്ത്രീയുടെ ചിരി ഇന്നും മനസില്‍ മായാതെ കിടക്കുന്നു… വനിതാ ദിനത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് ശാരദക്കുട്ടി

തിരുവനന്തപുരം: വനിതാ ദിനത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വാരാണസിയിലെ തെരുവുകളില്‍ സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് ളില്‍ പെണ്‍കുട്ടികളും സ്ത്രീകളും പൊതുവഴികളില്‍ മൂത്രമൊഴിക്കുന്നത് ഞാന്‍ ഈയിടെ കണ്ടു. ഞാന്‍ അത്ഭുതത്തില്‍ അറിയാതെ നോക്കിപ്പോയപ്പോള്‍ നിഷ്‌കളങ്കമായി ആ സ്ത്രീകള്‍...

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരം; ഹൈക്കോടി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം നിയമപരമെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം...

പെണ്‍കുട്ടികളുടെ ജീന്‍സിനും ടോപ്പിനും കോളേജ് കാമ്പസില്‍ നിന്ന് വിട!!! സാരിയോ ചുരിദാറോ ധരിക്കണമെന്ന് ഉത്തരവ്‌

ജയ്പൂര്‍: സ്‌കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം കോളേജുകളില്‍ പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കമെന്ന് നിര്‍ദ്ദേശം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവ ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന...

നമ്മുടെ വര്‍ക്ക് സ്പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണെന്ന് പാര്‍വ്വതി

മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി പാര്‍വതി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിനാണ് പാര്‍വതിയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്. ഇറാഖിലേക്ക് പോകുന്ന സമീറ എന്ന നഴ്സിനെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. പിന്നീട് ഈ നഴ്‌സ് അവിടുത്തെ...

‘അവാര്‍ഡ് കിട്ടിയിട്ടുള്ളവരൊന്നും മുകളിലേക്ക് കയറിയിട്ടില്ല, അതാണ് തന്റെ ഭയം’ ഏറെ സന്തോഷം; അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്

തിരുവനന്തപുരം: സിനിമയിലെ പോലെ തന്നെ അവാര്‍ഡ് നേട്ടത്തോടു രസകരമായി പ്രതികരിച്ച് ഇന്ദ്രന്‍സ്. ഇത് കിട്ടിയിട്ടുള്ളവര്‍ മുകളിലേക്ക് പോയിട്ടില്ല. അതാണ് തന്റെ പേടിയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കുടുംബവും കൂട്ടുകാരും സിനിമാ അണിയറ പ്രവര്‍ത്തകരും തനിക്കൊപ്പം സന്തോഷിക്കുകയാണെന്നും...

സ്വന്തം പാന്റുപോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലോ വെയ്സ്റ്റ് ജീന്‍സിട്ടു നടക്കുന്ന ആണ്‍പിള്ളേര്‍ക്ക് എങ്ങനെ സഹോദരികളെ സംരക്ഷിക്കാനാകുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: സ്വന്തം പാന്റുപോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലോ വെയ്സ്റ്റ് ജീന്‍സിട്ടു നടക്കുന്ന ആണ്‍പിള്ളേര്‍ക്ക് എങ്ങനെ തങ്ങളുടെ സഹോദരികളെ സംരക്ഷിക്കാനാവുമെന്നു രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സമന്‍ ശര്‍മ്മ. സ്ത്രീകള്‍ സ്വപ്നം കണ്ട വിരിഞ്ഞനെഞ്ചുള്ള പുരുഷന്മാരെ ഇപ്പോള്‍ കാണാനില്ലെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാ...

ഇന്ദ്രന്‍സ് മികച്ച നടന്‍… പാര്‍വ്വതി നടി, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, മികച്ച ചിത്രം മറ്റമുറി വെളിച്ചം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ്...

മദ്യപാനത്തിനും പുകവലിയ്ക്കും മാത്രമല്ല… സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനും സിനിമയില്‍ ഇനി മുതല്‍ മുന്നറിയിപ്പ് നല്‍കണം

തിരുവനന്തപുരം: ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കു പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ 'സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമെന്ന്' സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, തുടങ്ങിയ രംഗങ്ങള്‍...

pathram desk 1

Advertismentspot_img