pathram desk 1

Advertismentspot_img

ഇന്ദ്രന്‍സ് മികച്ച നടന്‍… പാര്‍വ്വതി നടി, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, മികച്ച ചിത്രം മറ്റമുറി വെളിച്ചം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ്...

മദ്യപാനത്തിനും പുകവലിയ്ക്കും മാത്രമല്ല… സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനും സിനിമയില്‍ ഇനി മുതല്‍ മുന്നറിയിപ്പ് നല്‍കണം

തിരുവനന്തപുരം: ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കു പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ 'സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമെന്ന്' സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, തുടങ്ങിയ രംഗങ്ങള്‍...

അദാനി ‘ട്രപ്പീസ് കളിക്കാരന്‍’ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒറ്റ ട്വീറ്റില്‍ ഗൗതം അദാനിയുടെ നഷ്ടം 9,000 കോടി രൂപ!!!

ന്യൂഡല്‍ഹി: ഗൗതം അദാനിക്ക് 9000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ എട്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന 'ട്രപ്പീസ് കളിക്കാരനാ'ണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്....

മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍!!! ചികിത്സയ്ക്കായി യു.എസില്‍

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ ട്രീറ്റ്മെന്റിനായി ബുധനാഴ്ച അദ്ദേഹം യു.എസിലെത്തി. ഫെബ്രുവരി 15 ന് പരീക്കറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലും തുടര്‍ന്ന് ഗോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ പരീക്കറിന് കാന്‍സര്‍ രോഗം...

ആനവണ്ടിയോട് ലേശം കമ്പമുള്ള ഫാമിലി ഗവി യാത്ര നടത്തിയാല്‍ എങ്ങനിരിക്കും..? ദാ ഇങ്ങനിരിക്കും…!

കോട്ടയം: ഇതിച്ചിരി കടന്ന കൈയ്യായി പോയില്ലേ എന്നു ചോദിക്കുന്നവരോട് യദുവിനും ചിഞ്ചുവിനും ഒന്നേ പറയാനുള്ളൂ. അവന്‍ പ്രകൃതിയെ അറിഞ്ഞ് പച്ചയായ ഒരു മനുഷ്യനായി വേണം വളരാന്‍. സമൂഹത്തില്‍ നടക്കുന്ന നന്മതിന്മകളെ വേര്‍തിച്ചറിയാന്‍ അവന്‍ പ്രാപ്തനാകണം. അതിന് അവന്‍ പ്രകൃതിയുമായി കൂടുതല്‍ അടുക്കണം. ആറുമാസം പ്രായമായ...

തളിപ്പറമ്പില്‍ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം; കണ്ണടയും മാലയും അടിച്ചു തകര്‍ത്തു

തളിപ്പറമ്പ്: ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്ക് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് താലുക്കോഫീസിലെ ഗാന്ധിപ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഗാന്ധിപ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടിഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട്...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനായി ഇഞ്ചോടിച്ച് പോരാട്ടം, മികച്ച നടിയാകാന്‍ നാലുപേര്‍

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് മന്ത്രി എ കെ ബാലാനാകും അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍...

മൈസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; അപകടം ഇന്നു പുലര്‍ച്ചെ

മൈസൂരൂ: മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍...

pathram desk 1

Advertismentspot_img