pathram

Advertismentspot_img

ഓഹരി വിപണിയില്‍ വീണ്ടും വന്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ ഏഴു പ്രവൃത്തി ദിനങ്ങളില്‍ തിരിച്ചടി ഉണ്ടായതിനു ശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 503.66 പോയിന്റ് ഇടിഞ്ഞ് 33,909ല്‍ വ്യാപാരം തുടങ്ങി. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയിലും കനത്ത നഷ്ടമാണിന്നു രേഖപ്പെടുത്തിയിരിക്കുന്നത്....

ഇത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരോ..?

തിരുവനന്തപുരം: അഴിമതി അനുവദിക്കില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍കകാരിന്റെ നടപടികള്‍ക്കെതിരേ ചോദ്യമുയരുന്നു. അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് അനുമതിതേടിയുള്ള അപേക്ഷകളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ നൂറിലേറെ കേസുകളിലാണു വിചാരണ സ്തംഭിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മുതല്‍ പൊതുപ്രവേശന...

ഓഖി ദുരന്തം; കണക്കില്‍ അവ്യക്തതയില്ലെന്ന് ഇല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടേയും കാണാതായവരുടെയും കണക്കില്‍ അവ്യക്തതയില്ലെന്ന് ഇല്ലെന്ന് സര്‍ക്കാര്‍. തുറമുഖ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കിയത്. ഓഖി ദുരന്തത്തില്‍ മരിച്ച 51 പേരെ ഇതുവരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. 103 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം തിരിച്ചെത്താനുണ്ട്. ഇത്രയുംകാലം...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ക്കായി പ്രതിഭാഗം ഹൈക്കോടതിലേയ്ക്ക്‌

അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാന്‍ കഴിയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. . ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതിക്കു കൈമാറി. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍...

കോട്ടയത്ത് ക്രൂരപീഡനം; മൂന്നരവയസുകാരിയെ അച്ഛനും ബന്ധുവും പീഡിപ്പിച്ചു

കോട്ടയം: കോട്ടയത്ത് വീണ്ടും ക്രൂര പീഡനം. ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അമ്മ...

നിങ്ങളുടെ ഇന്ന്…. (02-02-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി.പി.എ, 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടന്നെന്നു വരില്ല, വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം, സാമ്പത്തിക കാര്യത്തില്‍ അച്ചടക്കം വേണം. ഇടവക്കൂറ് ( കാര്‍ത്തിക 3/4,...

കേരള ബജറ്റ് 2018 തത്സമയം…

തിരുവനന്തപുരം: സംസ്ഥാന ബജറ്റവതരണത്തിന്റെ തത്സമയ വിവരങ്ങള്‍ പത്രം ഓണ്‍ലൈനിലൂടെ.... 11:40 ബാലാമണിയമ്മയുടെ ‘നവകേരളം’ കവിത ചൊല്ലി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ബജറ്റ് പ്രസംഗം രണ്ടു മണിക്കൂർ നാൽപതു മിനിറ്റു നീണ്ടു. 11:34 വിദേശയാത്രകൾക്കു നിയന്ത്രണം. ഫോൺ ചെലവു നിയന്ത്രിക്കണമെന്ന് ധനമന്ത്രി. 11:33 സർക്കാർ പ്രവർത്തനങ്ങളിൽ ചെലവു കുറയ്ക്കാനുള്ള നടപടികൾക്കു...

വിപണി കീഴടക്കാന്‍ ജര്‍മന്‍ റഫ്രിജറേറ്റര്‍; വിദഗ്ധരായ ലീഭര്‍ ഇന്ത്യയിലേക്ക്

കൊച്ചി: ജര്‍മന്‍ റഫ്രിജറേറ്റര്‍ വിദഗ്ധരായ ലീഭര്‍ മെയ് മാസത്തോടെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. ജര്‍മന്‍ എന്‍ജിനീയറിങ് സാങ്കേതിക വിദ്യയുടെ മുഴുവന്‍ മികവും കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രൂപകല്‍പ്പനയിലായിരിക്കും. ഇന്ത്യന്‍ വിപണിയിലെ പ്രീമിയം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള റഫ്രിജറേറ്ററുകളുടെ ശ്രേണിയായിരിക്കും മെയില്‍ അവതരിപ്പിക്കുക. റഫ്രിജറേറ്ററുകളുടെയും...

pathram

Advertismentspot_img
G-8R01BE49R7