ഓഖി ദുരന്തം; കണക്കില്‍ അവ്യക്തതയില്ലെന്ന് ഇല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടേയും കാണാതായവരുടെയും കണക്കില്‍ അവ്യക്തതയില്ലെന്ന് ഇല്ലെന്ന് സര്‍ക്കാര്‍. തുറമുഖ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കിയത്.
ഓഖി ദുരന്തത്തില്‍ മരിച്ച 51 പേരെ ഇതുവരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. 103 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം തിരിച്ചെത്താനുണ്ട്. ഇത്രയുംകാലം കഴിഞ്ഞതിനാല്‍ അവരേയും മരിച്ചരുടെ കൂട്ടത്തിലാണ് നിലവില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുരിതബാധിതരുടെ കണക്കില്‍ സര്‍ക്കാരിന് ഒരു അവ്യക്തതയില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ബോധപൂര്‍വ്വമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജനുവരി 19വരെയുള്ള കണക്കുകള്‍ പ്രകാരം 94.47 കോടി രൂപ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. ഇതില്‍ നിന്നും 24 കോടി രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7