pathram

Advertismentspot_img

ചാലക്കുടിയിലും ആലുവയിലും ജലനിരപ്പ് കുറയുന്നു; രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി

ചാലക്കുടി/ ആലുവ: മൂന്ന് ദിവസമായി ജനങ്ങള്‍ക്ക് ഭീതി വിതച്ചുകൊണ്ടിരുന്ന പ്രളയം ചാലക്കുടിയില്‍ അല്‍പ്പം ശമിച്ചതായി റിപ്പോര്‍ട്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് എടത്വായില്‍. ബോട്ടിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് വിവരം. ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവര്‍ പുറത്തേക്ക് വരുന്നു....

കേരളത്തിലെ ട്രെയിന്‍ ഗതാഗതം; ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഇവയാണ്…

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുന്നു. പുഴകളില്‍ ജലനിരപ്പ് സുരക്ഷിത പരിധി കഴിഞ്ഞതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. ജലനിരപ്പ് ഒരോമണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും...

ആശങ്കപ്പെടരുത്; ദുരിതമനുഭവിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് പ്രളയക്കെടുതികളില്‍ അകപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 1. കുടുങ്ങി കിടക്കുന്നവര്‍ മൊബൈലില്‍ 'ലൊക്കേഷന്‍' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് വരും, കൂടെ മുകളില്‍ കുറച്ച്...

ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ വാട്ട്‌സ്ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക…; ദൗത്യസംഘം എത്തും; ഈ വിവരങ്ങള്‍ ശ്രദ്ധിക്കുക…

കൊച്ചി: കനത്ത മഴയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ അടിയന്തിര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ ആദ്യം ആശ്രയിക്കേണ്ടത്. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ...

വഴിമാറി ഒഴുകി പെരിയാര്‍; ജലനിരപ്പ് ഉയരുന്നു; വൈദ്യുതി ബന്ധം നിലച്ചേക്കും; കൂടുതല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടുന്നു

ആലുവ: ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകൡനിന്ന് വെള്ളം കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ, പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ എറണാകുളം ജില്ലയുടെ പലഭാഗത്തും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും...

ഞങ്ങളെ രക്ഷിക്കണേ… ! ആശുപത്രിയില്‍ ഒറ്റപ്പെട്ടത് 250 ഓളം പേര്‍; രക്ഷപ്പെടുത്താന്‍ അപേക്ഷിച്ച് നഴ്‌സ്

പത്തനംതിട്ട: തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നിലച്ചു; ദേശീയ പാതകള്‍ ഉള്‍പ്പെടെ റോഡ് ഗതാഗതവും പ്രശ്‌നത്തില്‍

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക വെള്ളപ്പൊക്കം തുടന്ന സാഹചര്യത്തില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ദേശീയ പാതകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളില്‍ റോഡ് ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍...

‘പിച്ച ചട്ടിയിലും കൈയ്യിട്ടുവാരല്ലേ..!’ ; ദുരിതാശ്വാസ നിധി കൈമാറുമ്പോള്‍ ചാര്‍ജുകള്‍ ഒഴിവാക്കണം ; ബാങ്കുകളോട് അപേക്ഷ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പെടെ യാതൊരുവിധ ബാങ്ക് ചാര്‍ജുകളും ഈടാക്കുവാന്‍ പാടില്ലെന്നാണു നിര്‍ദേശം. വിവിധ...

pathram

Advertismentspot_img
G-8R01BE49R7