ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ മരിച്ചു..!!! സ്ഫോടനത്തിൽ കെട്ടിടം തകർന്നു…

ഗാസ സിറ്റി: ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും.

കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ യഹവ് ഹദർ (20), ഗൈ കാർമിയേൽ (20), യോവ് ഫെഫർ (19), അവിയൽ വൈസ്മാൻ (20) എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികർ. അഞ്ച് പേരുടെയും കുടുംബങ്ങളോട് സാഹചര്യത്തെക്കുറിച്ച് ആശയവിനിമയം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.

സൈനികരുടെ സംഘം തിങ്കളാഴ്ച രാവിലെയാണ് ബെയ്ത് ഹനൂൻ മേഖലയിൽ ദൗത്യത്തിനായി എത്തിയത്. ഒരു കെട്ടിടത്തിനുള്ളിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ഫലമായി, സൈനികർ നിൽക്കുകയായിരുന്ന കെട്ടിടം തകർന്നുവീണു. അഞ്ച് സൈനികരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സ്ഫോടനം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ മാസങ്ങളായി വടക്കൻ ഗസ്സയിൽ ശക്തമായ ആക്രമങ്ങളാണ് ഇസ്രായേൽ സൈന്യം നടത്തുന്നത്. ഹമാസ് അംഗങ്ങൾ വീണ്ടും സംഘടിക്കുന്നത് തടയാനെന്ന പേരിലാണ് ആക്രമണങ്ങൾ. കഴിഞ്ഞ ദിവസം മാത്രം പ്രദേശത്ത് ഏകദേശം 50 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൊസാദ്​ മേധാവി ഡേവിഡ്​ ബെർണിയയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇ​സ്രായേൽ സംഘം​ ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തിയിരുന്നു.

കറുത്തിട്ടാണ്, തടിച്ചിട്ടാണ്, കുള്ളനാണ് തുടങ്ങിയ പരാമർശങ്ങള്‍ ഒഴിവാക്കണം…!! എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത്..? ദൃശ്യങ്ങൾ പരിശോധിക്കവേ കോടതി, ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണ്, നടിക്കെതിരെ ജാമ്യഹർജിയിൽ പറഞ്ഞ കാര്യങ്ങൾ പിൻവലിച്ചു…

കയ്യിൽ പണമില്ലായിരുന്ന ബോബിക്ക് 200 രൂപ നൽകി, ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി അടുപ്പക്കാർക്ക് കാണാനുള്ള അവസരമൊരുക്കിക്കൊടുത്തു, ബോബിയെ കാണാനെത്തിയത് ജയിൽ സന്ദർശന പട്ടികയിൽ പേര് ചേർക്കാതെ, സംസാരം സൂപ്രണ്ടിന്റെ മുറിയിലിരുന്ന്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക പരി​ഗണന?- സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7