തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ രണ്ടു സമിതികൾ രൂപീകരിച്ചു. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും സമിതികൾ ഉണ്ടാകും. വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയാറാക്കി സമർപ്പിക്കും. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് സംസ്ഥാനതല സമിതി. തുടർന്ന് ഇവരുടെ അടുത്ത ബന്ധുക്കൾക്കു ധനസഹായം നൽകാനും സർക്കാർ തീരുമാനം.
വയനാട്ടിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുന്നതു സംബന്ധിച്ച് നിരവധി പരാതികളും ആശങ്കകളും ഉയരുന്ന സാഹചര്യത്തിലാണു നടപടി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാണാതായവരെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് തിരച്ചിൽ നടത്തിയിട്ടും കണ്ടുപിടിക്കാൻ കഴിയാത്തവരെ കൂടി മരിച്ചവരായി കണക്കാക്കി ധനസഹായം നൽകാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടിക്രമങ്ങൾ സുതാര്യമായി വേഗത്തിൽ നടപ്പാക്കാനാണ് രണ്ടു സമിതികൾ രൂപീകരിച്ചത്. പ്രാദേശിക സമിതി പട്ടിക തയാറാക്കി സംസ്ഥാനതല സമിതി വിശദമായ പരിശോധന നടത്തിയ ശേഷമാകും കാണാതായവരുടെ അന്തിമ പട്ടിക തയാറാക്കുക.
മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനു പോയി, മകളെ കാണാതെ അന്വേഷിച്ചെത്തിയ അച്ഛനുമമ്മയും കാണുന്നത് പീഡനത്തിനിരയായി ബോധമില്ലാതെ കിടക്കുന്ന 14 കാരിയെ, പോലീസുകാരൻ അറസ്റ്റിൽ
ഇതിനായി കാണാതായവരുടെ ബന്ധുക്കൾ പൊലീസ് വിവിധ സ്‌റ്റേഷനുകളിൽ നൽകിയിരിക്കുന്ന പരാതികളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി പട്ടിക തയാറാക്കി ദുരന്ത നിവാരണ അതോറിറ്റിക്കു കൈമാറും.
ഇതു ദുരന്തനിവാരണ അതോറിറ്റി പരിശോധിച്ച് ശുപാർശകളോടെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സമിതിക്കു കൈമാറുകയാണ് ചെയ്യുന്നത്. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിമാരും അടങ്ങുന്ന സംസ്ഥാന സമിതി ഇതു സൂക്ഷമമായി പരിശോധിച്ച് അന്തിമപട്ടിക സർക്കാരിനു കൈമാറും.