തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ രണ്ടു സമിതികൾ രൂപീകരിച്ചു. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും സമിതികൾ ഉണ്ടാകും. വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക...