‘അയാള്‍ക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരം; ബോബി ചെമ്മണ്ണൂരും അറസ്റ്റില്‍ ആകുമോ? തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയതിനെതിരെ ഹണി റോസിന്റെ പരാതി…

കൊച്ചി: തനിക്കെതിരെ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നു എന്നു കാണിച്ച് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പൊലീസിന് ഇന്നു രാവിലെയാണ് പരാതി നല്‍കിയത്. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗികാധിക്ഷേപങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഹണി റോസ് നല്‍കിയ പരാതിയിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

”ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു” ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഇന്നു രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണ്‍ പുട്ട വിമലാദിത്യയുമായി ഹണി റോസ് കൂടിക്കാഴ്ച നടത്തിയിരുന്നു. നടി നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് ഇത്. പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെയും പരാതി നല്‍കിയത്. ഹണി റോസ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിനു താഴെ അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ഇന്‍സ്റ്റഗ്രാം പേജിലും അധിക്ഷേപങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പൊലീസ് നടപടി എടുക്കാന്‍ ഒരുങ്ങുന്നുണ്ട്. യുട്യൂബ് ചാനലുകളും കുടുങ്ങിയേക്കും.

സ്ഥിരമായി ഭിക്ഷ യാചിക്കാൻ വീട്ടിലെത്തും, ഇടയ്ക്ക് ഫോണിൽ സംസാരിക്കും, യാചകനൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതായി പരാതി, ഒളിച്ചോടിയത് പോത്തിനെ വിറ്റുകിട്ടിയ പണവും അടിച്ചുമാറ്റി

നാലു മാസം മുന്‍പ് നടന്ന ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമര്‍ശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദപ്രചരണങ്ങളും നടത്തുന്നെന്ന് ഇതില്‍ ഹണി റോസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ താന്‍ മുന്നോട്ടു പോകുമെന്നും പ്രതികരിക്കാന്‍ അറിയാത്തതിനാല്‍ അല്ല നിശബ്ദയായിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

‘അയാള്‍ക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരം; എന്തും പറയാം, താന്‍ പറയുന്നത് കേട്ടാല്‍ ആളുകള്‍ ചിരിക്കുമെന്നു കരുതുന്നു’

സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ പിന്തുണയുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. വളരെ മോശം പദപ്രയോഗമാണ് ആരോപണ വിധേയനായ പ്രമുഖന്‍ ഹണി റോസിനെതിരെ നടത്തിയത്. അദ്ദേഹത്തിനു പണക്കൊഴുപ്പിന്റെ അഹങ്കാരമാണെന്നും രഞ്ജു രഞ്ജിമാര്‍ തുറന്നടിച്ചു. അദ്ദേഹത്തിന്റെ വീട്ടിലും സ്ത്രീകളുണ്ടാകില്ലേ? അവരെല്ലാം ഇതുകേട്ടില്ലെന്നു നടിക്കുകയാണോയെന്നും അവര്‍ ചോദിച്ചു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെയും മറ്റും തുറന്നു പറയുമ്പോള്‍ അതിനെ വിമര്‍ശിക്കാനും ഒരുപറ്റം ആളുകളുണ്ട്. അതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു എന്നത് ഖേദകരമായ കാര്യമാണെന്നും രഞ്ജു പ്രമുഖ മാധ്യമങ്ങളോട് പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7