വിമാനയാത്രികർക്കു കൂടെ കരുതാവുന്ന ഹാൻഡ് ബാഗിന്റെ എണ്ണത്തിൽ നിയമങ്ങൾ കർശനമാക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബിസിഎഎസ്). ഇനി മുതൽ വിമാനയാത്രികർക്ക് ഒരു കാബനിൻ ബാഗോ അല്ലെങ്കിൽ ഹാൻഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാൻ സാധിക്കുകയുള്ളു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന...