ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ ഏതാനും ദിവസം മുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകി. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകൽ വീടിനുള്ളിൽ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മർദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനൽ കമ്പിയിൽ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായിൽ തിരുകി കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
വീടിൻറെ വാതിലുകൾ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതിൽ വഴി മകൻ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായി കെട്ടിയിട്ട നിലയിൽ അമ്മയെ കാണുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആദ്യം മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങൾ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കവേയാണ് വീട്ടമ്മയുടെ മരണം.
പിപി ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച ശക്തമായ നടപടി എല്ലാവരും കണ്ടതല്ലേ?, അതിനർഥം ഇവിടെ നീതിപൂർവമായ നടപടിയുണ്ടെന്നാണ്, നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടുകയെന്നതാണ് പ്രധാനം, വ്യക്തിപരമായ തീരുമാനങ്ങൾ ആ കുടുംബത്തിനെടുക്കാം- രാജു എബ്രഹാം