തൃശൂര്‍: എട്ടാമത് തൃശൂര്‍ ഇന്റര്‍നാഷണല്‍ ഫോക് ലോര്‍ ഫിലിം ഫെസ്റ്റിവല്‍ 10ന് തുടങ്ങും. തൃശൂര്‍ രാംദാസ് / രവികൃഷ്ണ തിയേറ്റര്‍, സെന്റ് തോമസ് കോളജ്, ഗവണ്മെന്റ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് എന്നിവിടങ്ങളില്‍ നടക്കുന്ന മേള 15ന് സമാപിക്കും. തൃശൂര്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ഭൗമം സോഷ്യല്‍ ഇനീഷ്യേറ്റീവ്, സെന്റ് തോമസ് കോളജ്, നാട്ടു കലാകാരകൂട്ടം എന്നിവരുടെ നേതൃത്വത്തില്‍ ആറു ദിവസങ്ങളിലായി 35 രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
രാജ്യത്തെ ഏറ്റവും വലിയ ഫോക് ലോര്‍ ഫിലിം ഫെസ്റ്റിവലാണിത്. രാജ്യാന്തര വിഭാഗത്തില്‍ ആറു ഫീച്ചര്‍ സിനിമകള്‍, 16 ഹ്രസ്വ – ഡോക്കുമെന്ററി -അനിമേഷന്‍ സിനിമകള്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള 22 സിനിമകള്‍ മത്സരിക്കും. ഇന്ത്യന്‍ ഫോക് വിഭാഗത്തില്‍ അഞ്ച് ഫീച്ചര്‍ സിനിമകള്‍ പതിനാല് ഹ്രസ്വ – ഡോക്കു മെന്ററി-അനിമേഷന്‍ സിനിമകള്‍ ഉള്‍പ്പെടെ 19 സിനിമകള്‍ മത്സരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. 150 ഹ്രസ്വ, ഡോക്കുമെന്ററി, അനിമേഷന്‍, ഫീച്ചര്‍ സിനിമകളുമുണ്ടാകും. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും മത്സരിക്കുന്ന സിനിമകളില്‍ മികച്ച സിനിമയ്ക്ക് 50,000 രൂപവീതവും രണ്ടാമത്തെ മികച്ച സിനിമകള്‍ക്ക് 25,000 രൂപവീതവും കാഷ് അവാര്‍ഡ് നല്‍കും.
ജപ്പാനില്‍നിന്ന് അനദര്‍ ടൈം, ഇറാനില്‍നിന്ന് ടാസിയെന്‍, ദിസ് കണ്‍ട്രോളബിള്‍ ക്രൗഡ്, ഇന്ത്യയില്‍ നിന്നുള്ള വന്ദന മേനോനും ദേഭാഷിഷ് നന്ദിയും സംയുക്തമായി സംവിധാനം ചെയ്ത മോറിസിക്ക: ദി സ്റ്റോറി ഓഫ് ദി ബോട്ട്മാന്‍, അമേരിക്കയില്‍നിന്നുള് ദി ഫൈനല്‍ റൗണ്ട്, ചിലിയില്‍നിന്ന് വൈതിയാരെ കാല്‍ട്ട നെഗര്‍ ഇക്കയുടെ ദി ലെജന്‍ഡ് ഓഫ് യുഹോ തെ യുക എന്നിവയാണു പ്രദര്‍ശിപ്പിക്കുന്ന പ്രധാന ഫീച്ചര്‍ സിനിമകള്‍.
വുമണ്‍: ദി ഇന്‍വിസിബിള്‍ സപ്പോര്‍ട്ട് ഓഫ് ദി ബോര്‍ഡര്‍- അര്‍ജന്റീന, ബേര്‍ഡ് ഡ്രോണ്‍- ഓസ്‌ട്രേലിയന്‍ അനിമേഷന്‍, ദി ടേസ്റ്റ് ഓഫ് ഹണി- ബംഗ്ലാദേശ്, ദാമോറി എബൌട്ട് ലവ്- ബള്‍ഗേ റിയ, എന്‍ഡോസി- ഗബോണ്‍, മോണിസ്റ്റോ- റഷ്യന്‍, അഫ്രാത്ത്- ഇറാന്‍, എവരിവണ്‍ സിംഗ്‌സ്- ഇറാന്‍, ഹ്യൂമന്‍ കാര്‍ണിവല്‍- ഇന്ത്യ, ക്രോക്ക് ഷോ- ഇന്ത്യ, സിറ്റ് സോങാ ഫോക് ടെയില്‍സ്: ദി സ്റ്റോറി ഓഫ് ഫ്രഡ്ഡി റിഖോട്‌സോ- സൗത്ത് ആഫ്രിക്ക, ദി പാര്‍ട്ടി- സ്‌പെയിന്‍, തോട്ട് ബിക്കം തിംഗ്‌സ്- ബെര്‍മുഡ, ലെജന്‍ഡ്സ് ലോസ്റ്റ്- പാക്കിസ്ഥാന്‍, ലെ ഉള്‍ട്ടിമ മോള- പനാമ, ടാക്‌നെനെസ് വുമണ്‍ ആന്‍ഡ് ദി ഫ്‌ലാഗ് പ്രൊസസഷന്‍- പെറു എന്നീ സിനിമകള്‍ മത്സരത്തിനുണ്ട്.
കന്നഡ സിനിമ ദ്വന്ദ (ക്ലിംഗ് ജോണ്‍സണ്‍), ജാര്‍ഖണ്ഡ് സിനിമ സെലിസ്റ്റിന്‍ ആന്‍ഡ് ലോറന്‍സ് (വിക്രം കുമാര്‍), ആസാമീസ് സിനിമ അയേണ്‍ ഗേള്‍ (രാജാസെന്‍), മലയാള സിനിമ കുത്തൂട് (മനോജ് കെ. സേതു), ഭോജ്പുരി സിനിമ സ്വാഹാ (അഭിലാഷ് ശര്‍മ്മ) തുടങ്ങി അഞ്ച് ഫീച്ചര്‍ സിനിമകളും, സ്വാമി ആനന്ദതീര്‍ഥന്‍ സന്യാസി: ന്‍ഡ്ദി റബല്‍ (ബിന്ദു സാജന്‍, അഭിജിത്ത് നാരായണന്‍), ബേ ബറീസ് റൈപെന്‍ ഇന്‍ ദി മണ്‍സൂണ്‍ (പുല്‍കിത് തോമാര്‍), മറാത്തി സിനിമ തക്കര്‍ ലോക് കല്യാണ്‍ ( അരുണ്‍ ശേഖര്‍ ), ടിബറ്റന്‍ ഭാഷയിലുള്ളഗ്രാന്‍പ വാട്ട് ഈസ് യുവര്‍ നെയിം (ലോബ്‌സംഗ് ഫുന്‍സോ), മലയാള സിനിമകളായ കോണ്‍വെര്‍സ് (ഷെറി), തീപ്പണക്കം (കെ.എം. മധുസൂദനന്‍), മറാത്തി സിനിമ സ്ട്രിംഗ്സ് (പാര്‍ത് ഘാസ്‌കഡ്ബി), കന്നഡ സിനിമ പിലിവേഷ ഓഫ് തുളുനാഡു (പ്രവീണ്‍ കെ. ഷെട്ടി, നിതേഷ് അഞ്ചന്‍), തെലുഗു സിനിമ അനഗനാഗ ഒക്ക ഊരു അമ്മനബോല് (നരേഷ് രപ്പോള്‍), ഇംഗ്ലീഷ് സിനിമ ഗിവ് മി എ ലിറ്റില്‍ ഹാന്‍ഡ്… എ ലവിംഗ് ഷോര്‍ ഫോര്‍ ദി സീ ടര്‍ട്ടില്‍സ് (ശശികുമാര്‍ അമ്പലത്തറ), ഒഡിയ സിനിമ അയോധ്യ ക്രിഡ(സുഭാഗി മിശ്ര), അനിമേഷന്‍ സിനിമ യൂണികോണ്‍ ലേഡി (റെബേക്കാ രചന പോള്‍), ഒഡിയ സിനിമ ബ്രിങ്ങിങ് ഡൌണ്‍ എ മൗണ്ടന്‍ (സുഭാഷിഷ് പാണിഗ്രഹി), മലയാള സിനിമ അന്തര്‍വാസം- എക്കോസ് ഇന്‍ ദി ലിമിനല്‍ (ശിശിര എസ്. നാഥ്).
റെജിസ്ട്രേഷന്‍: https://www.iffft.in/delegate-