സിഡ്നി ടെസ്റ്റിലും പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല… ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു

സിഡ്നി: സിഡ്നി ടെസ്റ്റിലും പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സിഡ്നിലും തോറ്റ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഓസ്ട്രേലിയസ്വന്തമാക്കി. ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചു. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചിരിക്കുകയാണ്.

ആദ്യ ടെസ്റ്റില്‍ അവിസ്മരണീയ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ തോല്‍പിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റില്‍ മഴ ഇന്ത്യയുടെ രക്ഷയ്ക്കെത്തിയപ്പോള്‍ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 171 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരുടെ മൂന്ന് വിക്കറ്റ് തുടക്കത്തിലെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷ നല്‍കിയെങ്കിലും ഖവാജ(41) ഹെഡ്(34 നോട്ടൗട്ട്), വെബ്സ്റ്റര്‍(39നോട്ടൗട്ട്) എന്നിവര്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും സെഞ്ചുറി അടിച്ച ട്രവിസ് ഹെഡ് ഒരിക്കല്‍ കൂടി ഓസീസിന്റെ രക്ഷകനായി. പച്ചപ്പ് നിറഞ്ഞ് പേസ് ബൗളര്‍മാരുടെ പറുദീസയായ പിച്ചില്‍, ഇരുടീമിലും ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ രണ്ടാം ഇന്നിങ്സില്‍ ജസ്പ്രീത് ബുംറയ്ക്ക് ബൗള്‍ ചെയ്യാനാകാതെ വന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.

ആറിന് 141 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് കേവലം 16 റണ്‍സ് കൂടി നേടിയപ്പോള്‍ ശേഷിച്ച നാല് വിക്കറ്റും നഷ്ടമായി. മിന്നല്‍ ബാറ്റിങ് പുറത്തെടുത്ത പന്ത് ഒഴികെ ആര്‍ക്കും കാര്യമായ സ്‌കോര്‍ നേടാനാകാതെ പോയി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്സിലും തകര്‍ത്തത്. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് ബോളണ്ട് വീഴ്ത്തി. ജഡേജ(13), വാഷിങ്ടണ്‍ സുന്ദര്‍(12), സിറാജ്(4) ബുംറ(0) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്.

രണ്ടാം ഇന്നിങ്സില്‍ വെടിക്കെട്ട് ബാറ്റിങ് തുടങ്ങിയ കോണ്‍സ്റ്റാസ്(22) പുറത്തായതിന് പിന്നാലെ ലബുഷെയ്നും(6), സ്മിത്തും(4) പെട്ടെന്ന് മടങ്ങി. പന്തും ഹെഡ്ഡും തകര്‍ത്തടിച്ച മാതൃകയാണ് ഓസീസ് പുറത്തെടുത്തത്. കേവലം 27 ഓവറിലാണ് ഓസീസ് 162 റണ്‍സ് അടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന് പകരം അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ വെബ്സ്റ്റര്‍ ഓസീസിന്റെ രക്ഷകനായി. ആദ്യ ഇന്നിങ്സില്‍ 57 റണ്‍സുമായി ടോപ്സ്‌കോററായ വെബ്സ്റ്റര്‍ രണ്ടാം ഇന്നിങ്സില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 10 വര്‍ഷത്തിന് ശേഷമാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ഓസീസ് തിരിച്ചുപിടിക്കുന്നത്. ഒന്നും അഞ്ചും ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുറയാണ് പരമ്പരയിലെ താരം. 10 വിക്കറ്റ് വീഴ്ത്തിയ ബോളണ്ട് കളിയിലെ താരമായി.

തോല്‍വിക്കു കാരണം ഗൗതം ഗംഭീറോ? ബിസിസിഐയുടെ പട്ടികയില്‍ പരിശീലകന്‍ ആകേണ്ടിയിരുന്നത് മറ്റൊരാള്‍; ഗംഭീറിനു കളിക്കാരുമായി മോശം ബന്ധം; ആത്മവിശ്വാസവും നഷ്ടപ്പെടുത്തി; ഇനിയും തോറ്റാല്‍ തെറിച്ചേക്കും

അമ്പേ പരാജയമായ രോഹിത് ശര്‍മ അഞ്ചാം ടെസ്റ്റില്‍ സ്വയം പിന്മാറി ഗില്ലിന് അവസരമൊരുക്കിയിട്ടും തോല്‍വി ഒഴിവാക്കാനായില്ല. പതിവായി ഒരേ രീതിയില്‍ പുറത്താകുന്ന വിരാട് കോലിയും ആദ്യ ടെസ്റ്റിലൊഴികെ തീര്‍ത്തും നിറംമങ്ങി. രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ തന്നെ ഏറക്കുറേ അസ്തമിച്ച നിലയിലാണ്. കോലിക്കും ഈനിലയില്‍ തുടരാനാകില്ലെന്നുറപ്പ്.

മോദിക്കു മുന്നില്‍ കത്തോലിക്ക സഭയ്ക്കു മുട്ടിടിക്കുന്നോ? അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും മെത്രാന്‍ സമിതി മൗനത്തിലോ? രൂക്ഷ വിമര്‍ശനവുമായി കേരളത്തിനു പുറത്തുള്ള വൈദികരും കന്യാസ്ത്രീകളും; എട്ടു ചോദ്യങ്ങളുമായി ഡെറിക് ഒബ്രിയന്റെ ലേഖനം ചര്‍ച്ചയാകുന്നു

pathram desk 1:
Related Post
Leave a Comment