നേർച്ചയ്ക്കിടെ ആനയിടഞ്ഞു…, ഒരാളെ തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു…!! 17 പേർക്ക് പരുക്ക്…!! ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി….

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു. 17 പേർക്ക് സാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. രണ്ട് പേർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇതിൽ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞയാൾ ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ ആണ്. മാറ്റൊരാൾക്ക് വാരിയെല്ലിനാണ് പരുക്കേറ്റത്. ഇയാൾ തിരൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.

ആന ഇടഞ്ഞത് കണ്ട് ഓടിയതിനിടെയാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം മടങ്ങി. നാല് ദിവസമായാണ് ആണ്ട് നേർച്ച നടക്കുന്നത്. നിയമങ്ങൾക്കനുസൃതമായാണ് ആന പരിപാടിയിൽ പങ്കെടുപ്പിച്ചത്. എട്ടോളം ആനകളെയാണ് പരിപാടിയിൽ പങ്കെടുത്തത്. പുലർച്ചെ രണ്ട് മണിയോടെ ആനയെ തളച്ചു.

വിമാനത്തിൻ്റെ ലാൻഡിങ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ…!!! ലാൻഡിങ്ങിന് ശേഷം പതിവ് പരിശോധനയ്ക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്…!!! വിമാനത്തിലേക്ക് എങ്ങനെ പ്രവേശിച്ചുവെന്ന് അന്വേഷണം….

ഹണി റോസിൻ്റെ നീക്കം നിയമോപദേശം തേടിയ ശേഷം..,കൃത്യമായ പരാതി നൽകി…!!! വാർത്ത നൽകുമ്പോൾ എൻ്റെ പേര് മറയ്ക്കരുതെന്ന് താരം മാധ്യമങ്ങളോട്… അപമാനിച്ചപ്പോൾ ചിരിച്ചുനിന്നത് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി…!!! ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക്… അന്വേഷണത്തിന് പ്രത്യേക സംഘം…

ബുമ്രയെ കരിമ്പിൽനിന്ന് നീര് ഊറ്റിയെടുത്ത് ചണ്ടിയുടെ പരുവത്തിലാക്കിയില്ലേ..? 150 ഓവറിനു മുകളിലാണ് ബുമ്ര ബോൾ ചെയ്തത്… ‘ട്രാവിസ് ഹെഡ് ബാറ്റു ചെയ്യാൻ വന്നിരിക്കുന്നു, പന്ത് ബുമ്രയ്‍‌ക്കു കൊടുക്കൂ; സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്, പന്ത് ബുമ്രയ്ക്കു കൊടുക്കൂ’ എന്ന തരത്തിലാണ് അദ്ദേഹത്തെ ഉപയോഗിച്ചത്… രൂക്ഷ വിമർശനവുമായി ഹർഭജൻ…

pathram desk 1:
Related Post
Leave a Comment