120 പേര്‍; മൂന്നുമണിക്കൂര്‍; 2017ല്‍ നിര്‍മാണം തുടങ്ങിയ സിറിയന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തു; ഇറാന്റെ ആയുധപ്പുരകള്‍ കാലിയാകുമോ? ഇസ്രയേലിന്റെ ഹൈടെക് സൈന്യം ഇങ്ങനെയാണ്

ജറുസലേം: ഇറാന്‍ സിറിയയില്‍ വര്‍ഷങ്ങളെടുത്തു നിര്‍മിച്ച മിസൈല്‍ നിര്‍മാണ കേന്ദ്രം മണിക്കൂറുകള്‍കൊണ്ടു തവിടുപൊടിയാക്കി ഇസ്രയേല്‍ സൈന്യം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 120 സൈനികര ഉപയോഗിച്ചു നടത്തിയ ആക്രമണത്തിന്റെ വിവരങ്ങളാണ് ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

2024 സെപ്റ്റംബര്‍ 8- 120 കമാന്‍ഡോകള്‍ അത്യാധുനിക ആയുധങ്ങളുമായി ഹെലികോപ്റ്ററുകളില്‍ അര്‍ധരാത്രി ഇസ്രയേലില്‍നിന്ന് പറന്നുയര്‍ന്നു. സിറിയന്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെയായിരുന്നു പറക്കല്‍. കിഴക്കന്‍ സിറിയയിലെ മസ്യാഫ് മേഖലയില്‍ ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മിസൈല്‍ നിര്‍മാണ കേന്ദ്രമായിരുന്നു ലക്ഷ്യം. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന സൈനിക ഓപ്പറേഷന്റെ അവസാനം താവളം തകര്‍ത്ത് ഇസ്രയേല്‍ സൈന്യം മടങ്ങി.

ഇനി ടെസ്റ്റ് ജേഴ്സി ഇടാനാവില്ലേ..? രോഹിത്തിനെ ഇങ്ങനെ നാണംകെടുത്താമോ.. ? പുറത്താക്കാൻ സെലക്ടർമാരും തീരുമാനിച്ചു…? കോഹ്ലിക്കും മുന്നറിയിപ്പ്…!! ഗംഭീറും അഗാർക്കറും ഒരുമിച്ചുള്ള നീക്കങ്ങൾ…!! ജഡേജ ടീമിൽ തുടരും…!!

‘ഓപ്പറേഷന്‍ മെനി വേയ്‌സ്’- വര്‍ഷങ്ങളുടെ നിരന്തര നീരീക്ഷണത്തിനും ആസൂത്രണത്തിനും ഒടുവിലാണ് സൈനിക താവളം തകര്‍ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ ഇസ്രയേല്‍ വ്യോമസേന പുറത്തുവിട്ടു. സിറിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമായ പ്രദേശത്തായിരുന്നു മിസൈല്‍ ഉല്‍പാദന കേന്ദ്രം.

സിറിയയ്ക്കും ലെബനനിലെ സായുധസംഘമായ ഹിസ്ബുല്ലയ്ക്കും മിസൈലുകള്‍ നല്‍കാനാണ് ഇറാന്‍ കേന്ദ്രം ആരംഭിച്ചതെന്ന് ഇസ്രയേല്‍ പറയുന്നു. കേന്ദ്രത്തിന്റെ നിര്‍മാണം 2017ല്‍ തുടങ്ങിയെന്നാണ് ഇസ്രയേല്‍ സൈന്യം കണ്ടെത്തിയത്. തെക്കന്‍ സിറിയയിലെ റോക്കറ്റ് നിര്‍മാണ കേന്ദ്രം നേരത്തെ ഇസ്രയേല്‍ തകര്‍ത്തതോടെയാണ് ഭൂഗര്‍ഭ കേന്ദ്രം ആരംഭിച്ചത്.

മൂന്നു ഭാഗങ്ങളാണ് കേന്ദ്രത്തിനുള്ളതെന്ന് ഇസ്രയേല്‍ കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന കേന്ദ്രം, നിര്‍മാണം പൂര്‍ത്തിയായ മിസൈലുകള്‍ സൂക്ഷിക്കുന്ന കേന്ദ്രം, ഓഫിസ് സമുച്ചയം. 16 മിസൈല്‍ നിര്‍മാണ മുറികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു. ഒരു വര്‍ഷം നൂറു മുതല്‍ 300 റോക്കറ്റുകള്‍വരെ നിര്‍മിക്കാന്‍ കേന്ദ്രത്തിന് ശേഷിയുണ്ടെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍. മൂന്നൂറു കിലോമീറ്റര്‍ പരിധിയുള്ള റോക്കറ്റുകളാണ് നിര്‍മിച്ചിരുന്നത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍നിന്ന് 200 കിലോമീറ്ററും സിറിയയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് 45 കിലോമീറ്ററും അകലെയായിരുന്നു കേന്ദ്രം. ഹിസ്ബുല്ലയ്ക്ക് ഈ കേന്ദ്രത്തില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ എളുപ്പമായിരുന്നു.

ഇസ്രയേലിന്റെ പ്രത്യേക കമാന്‍ഡോ സംഘം രണ്ടു മാസത്തെ പരിശീലനം നടത്തി. ഓപ്പറേഷന്‍ നടത്തുന്ന സ്ഥലം, ഭൂപ്രകൃതി, വെല്ലുവിളികള്‍ ഇവയെല്ലാം കൃത്യമായി മനസ്സിലാക്കിയശേഷമാണ് വിമാനങ്ങള്‍ സൈനികരുമായി പറന്നുയര്‍ന്നത്. സിറിയന്‍ ഭൂപ്രദേശത്ത് എത്തിയതോടെ റഡാറില്‍ കാണാതിരിക്കാനായി വിമാനങ്ങള്‍ താഴ്ന്നു പറന്നു. സിറിയന്‍ സൈന്യത്തിന്റെ ശ്രദ്ധ മാറ്റാനായി സിറിയയുടെ മറ്റു ചില പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി.

ഡ്രോണിലൂടെ പരിസരം നിരീക്ഷിച്ചശേഷം കമാന്‍ഡോകള്‍ നിലത്തേക്കിറങ്ങി. മിസൈല്‍ ഉല്‍പാദന കേന്ദ്രത്തിലേക്ക് ഇരച്ചു കയറിയ ഇസ്രയേല്‍ സൈനികര്‍ സിറിയന്‍ സൈനികരില്‍ ചിലരെ വധിച്ചശേഷം കേന്ദ്രത്തിന്റെ വിവിധയിടങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു. ഓപ്പറേഷന്‍ പൂര്‍ത്തിയായശേഷം വിദൂരനിയന്ത്രിത സാങ്കേതിക വിദ്യയിലൂടെ ഉഗ്ര സ്‌ഫോടനം നടത്തി. 30 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.

ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ…? വീണ്ടും മഹാമാരി..? എച്ച്എംപിവി, ഇൻഫ്ലുവൻസ എ, കോവിഡ്19 എന്നിവ ഉൾപ്പെടെ ഒന്നിലധികം വൈറസ് ബാധ…!!! ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ട്…!!! എന്താണ് എച്ച് എംപിവി?

സ്വിറ്റ്സർലൻഡിൽ ‘ബുർഖാ ബാൻ’…!!! എല്ലാ വിധ മുഖാവരണങ്ങൾക്കും വിലക്ക്… ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ…!!!! ‘തീവ്രവാദം നിര്‍ത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പുതിയ നിയമം നടപ്പിലാക്കി…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7