16ൽ നിന്ന് 20 ആക്കും…!! തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം..!!! ബംഗളൂരു, കോയമ്പത്തൂർ വന്ദേഭാരതുകൾ സ്വപ്നം മാത്രം…!!!

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ വർദ്ധിപ്പിക്കാൻ തീരുമാനം. 16ൽ നിന്ന് 20 ആക്കി കോച്ചുകളുടെ എണ്ണം കൂട്ടാൻ റെയിൽ‌വേ ബോർഡ് തീരുമാനിച്ചു. 183% വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ ‍ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരും.

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലെ 8 കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം–ബെംഗളൂരു, തിരുവനന്തപുരം–കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല.

നിലവിലെ 16 കോച്ചുകളുള്ള ട്രെയിന്‍ തൽക്കാലം ദക്ഷിണ റെയില്‍വേയുടെ കൈവശം തന്നെയുണ്ടാകും. ഏതു റൂട്ടിലേക്കു മാറ്റുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 8 കോച്ചുളള വന്ദേഭാരതിനു പകരമായി ഈ ട്രെയിന്‍ ഓടിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ആലപ്പുഴ വഴിയുളള സര്‍വീസിലും നിറയെ യാത്രക്കാരുണ്ട്.

ഡീസല്‍ കത്തിച്ച് തീര്‍ക്കുന്നു..!!! സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ പ്രതികാര ബുദ്ധിയോടെ വണ്ടിയോടിക്കേണ്ട ആവശ്യമില്ല…!!! കൂടുതല്‍ അപകടം ഉണ്ടാക്കുന്നു…!!!

ഇന്ത്യന്‍ സ്ത്രീകളുടെ കൈയില്‍ 25,000 ടണ്‍ സ്വര്‍ണം! അമേരിക്കയുടെ ഔദ്യോഗിക ശേഖരത്തെക്കാള്‍ കൂടുതല്‍ മലയാളി സ്ത്രീകളുടെ കൈയില്‍; അഞ്ച് രാജ്യങ്ങളുടെ ശേഖരം കൂട്ടിവച്ചാലും ഇന്ത്യയിലെ കുടുംബങ്ങളുടെ നാലയലത്ത് എത്തില്ല

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7