അപകടങ്ങൾ കുറച്ചേ പറ്റൂ…!!! മുന്നിട്ടിറങ്ങാൻ മനോജ് എബ്രഹാമിൻ്റെ നിർദേശം…!! പോലീസും എംവിഡിയും വഴിനീളെയുണ്ടാകും..!!! കൂടുതൽ എ.ഐ ക്യാമറകളും സ്ഥാപിക്കുന്നു..!!

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി.

അപകട മേഖലകളിൽ പൊലീസും എംവിഡിയും ചേർന്ന് പരിശോധന നടത്തും. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കാൽനട യാത്രക്കാർക്കും വലിയ പരിഗണന നൽകുമെന്നും യോഗം പറഞ്ഞു. എഐ ക്യാമറ ഇല്ലാത്ത റോഡുകളിൽ ഉടൻ ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക് ഐജിക്കും യോഗം നിർദേശം നൽകി. സംസ്ഥാനത്ത് റോഡപകടങ്ങളും അപകടമരണങ്ങളും വർധിച്ച സാഹചര്യത്തിലാണ് പൊലീസും എംവിഡിയും ഇടപെടൽ ശക്തമാക്കുന്നത്.

വിവാഹ മോചനം നൽകാൻ നികിത ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ..!! കുട്ടിയെ കാണണമെങ്കിൽ 30 ലക്ഷം രൂപയു സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും…!! മകനെ ജന്മദിനത്തിൽ പോലും കാണാൻ അനുവദിച്ചില്ല.., ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ​ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ വീട്ടുകാർ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7