അടി കൂടാതെ ഇരുട്ടടി കൂടി- ഏപ്രിൽ- ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത; 17 പൈസ സർചാർജ് ഈടാക്കണം- കെഎസ്ഇബി, പറ്റില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്കു നിർദേശം

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനു പുറമേ സർചാർജ് ഈടാക്കണമെന്ന് കെഎസ്ഇബി നീക്കത്തിനു തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. വൈദുതി നിരക്കിനു പുറമേ ജനുവരി മുതൽ 17 പൈസ സർചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കമാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തടഞ്ഞത്. സർചാർജായി വലിയ തുക പിരിക്കാൻ കഴിയില്ലെന്ന് റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി.

ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങിൽ കെഎസ്ഇബി അറിയിച്ചു. ഈ ബാധ്യത വകയിരുത്താൽ യൂണിറ്റിന് 17 പൈസ സർചാർജ് ഈടാക്കാൻ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാൽ മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്കു നിർദേശം നൽകി. പൊതുവേദികളിൽ ചർച്ച ഒഴിവാക്കാൻ അതാണ് നല്ലതെന്നും കമ്മിഷൻ വ്യക്തമാക്കി.

മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാ​ഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ്

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ
മുൻബാധ്യത തീർക്കാൻ നിലവിൽ 19 പൈസയാണ് ഉപയോക്താക്കൾ സർചാർജ് നൽകുന്നത്. ഇത് ഈ ഡിസംബറിൽ അവസാനിക്കും. ആ സാഹചര്യത്തിലാണ് ജനുവരി മുതൽ 17 പൈസ സർചാർജ് ഈടാക്കാൻ കെഎസ്ഇബി അനുമതി തേടിയത്. ഇപ്പോൾ കമ്മിഷൻ അത് അനുവദിച്ചില്ലെങ്കിലും മൂന്നു മാസത്തെ കണക്കു നൽകി കഴിയുമ്പോൾ വീണ്ടും സർചാർജ് ഭാരം ഉപയോക്താക്കൾക്കു മേൽ ചുമത്തപ്പെടുമെന്നാണു സൂചന. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി യൂണിറ്റിന് ശരാശരി 16 പൈസ നിരക്ക് വർധിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

445428397