ഇത് രണ്ടാം തവണ..!! ഗോവയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ യാത്രക്കാർ എത്തിയത് കൊടുംവനത്തിൽ…!! ടയർ ചെളിയിൽ കുടുങ്ങി…!! രക്ഷിക്കാൻ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ സഞ്ചരിച്ച്…!!!

ബംഗളൂരു: ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ കാർ യാത്രക്കാർ വഴിതെറ്റി എത്തിയത് കൊടുംവനത്തിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പോയ 6 ബിഹാർ സ്വദേശികളാണ് വഴിതെറ്റി ബെളഗാവിയിലെ ഖാനാപുര ഭീംഗഡ് വന്യജീവിസങ്കേതത്തിൽ കുടുങ്ങിയത്.

25 കിലോമീറ്റർ കൂടി പിന്നിട്ടാൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് മാപ്പിൽ കണ്ടത്. സിന്ധന്നൂർ–ഹെമഗാദ സംസ്ഥാന പാതയിൽ നിന്ന് ഇടറോഡിലേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ പിന്നിട്ടതോടെ ടാർ റോഡ് കാണാതായി. ജനവാസമില്ലാത്ത മേഖലയിൽ കാറിന്റെ ചക്രങ്ങൾ ചെളിയിൽ കുടുങ്ങി.

മൊബൈൽ ഫോണിന് സിഗ്‌നൽ ലഭിക്കാതെ വന്നതോടെ ഇവർ കുടുങ്ങി. രാവിലെ കാട്ടിലൂടെ നടന്ന് സിഗ്‌നൽ കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചു. 2 മണിക്കൂറിനുള്ളിൽ 30 കിലോമീറ്റർ സഞ്ചരിച്ച് പൊലീസെത്തിയാണ് വെള്ളവും ഭക്ഷണവും നൽകിയത്. ചെളിയിൽ നിന്ന് കാർ കരയ്ക്കു കയറ്റി ഗോവയിലേക്കുള്ള പ്രധാന റോഡ് വരെ അനുഗമിച്ചാണ് പൊലീസ് സംഘം മടങ്ങിയത്. മാസങ്ങൾക്ക് മുൻപും ഈ റൂട്ടിൽ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ച കാർ യാത്രികർ വനത്തിൽ അകപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്ദുജയെ കാറിൽവച്ച് മർദ്ദിച്ചത് ഭർത്താവിൻ്റെ സുഹൃത്ത് അജാസ്…!! കാരണം കണ്ടെത്താൻ പൊലീസ് ഫോണുകൾ കസ്റ്റഡിയിലെടുത്തു..!! അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ..!! നവവധുവിൻ്റെ മരണത്തിൽ വഴിത്തിരിവ്…

പിന്നിൽ ആര്..? 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തരുത്…!!! ലേസർ ലൈറ്റുകൾ അടിക്കരുത്.., കരിമരുന്നു പ്രയോഗത്തിനും നിയന്ത്രണം…!!! വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് പട്ടം പറത്തിയതെങ്ങനെ..?

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7