ഇന്ദുജയെ കാറിൽവച്ച് മർദ്ദിച്ചത് ഭർത്താവിൻ്റെ സുഹൃത്ത് അജാസ്…!! കാരണം കണ്ടെത്താൻ പൊലീസ് ഫോണുകൾ കസ്റ്റഡിയിലെടുത്തു..!! അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ..!! നവവധുവിൻ്റെ മരണത്തിൽ വഴിത്തിരിവ്…

തിരുവനന്തപുരം: നവവധുവായ ഇന്ദുജയെ (25) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു.പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിലെ ഇന്ദുജയാണ് നന്ദിയോട് ഇളവട്ടത്തെ ഭർതൃവീട്ടിൽ മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തിന്റെയും പങ്ക് പൊലീസ് പരിശോധിക്കുകയാണ്. സുഹൃത്ത് അജാസാണ് ഇന്ദുജയെ മർദിച്ചതെന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പാണ് അജാസ് മർദിച്ചത്. കാറിൽവച്ചായിരുന്നു മർദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. എന്തിനാണ് മർദിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നു.

ഇരുവരുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അഭിജിത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. യുവതിയുടെ മരണം ആത്മഹത്യയാണെന്നും കുടുംബ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പൊലീസ് പറഞ്ഞു.

ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജയെ നന്ദിയോട് ഇളവട്ടത്തെ ഭർതൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടതെന്ന് അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മൊഴിയിലുണ്ട്. അഭിജിത്തിന്റെ അമ്മ പൈങ്കിളിയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ലത്രേ. പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും 4 മാസം മുൻപ് ആണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇന്ദുജയ്ക്ക് ശാരീരിക മാനസിക പീഡനം ഏൽക്കേണ്ടിവന്നതായി കുടുംബം പറയുന്നു.

പിന്നിൽ ആര്..? 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തരുത്…!!! ലേസർ ലൈറ്റുകൾ അടിക്കരുത്.., കരിമരുന്നു പ്രയോഗത്തിനും നിയന്ത്രണം…!!! വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് പട്ടം പറത്തിയതെങ്ങനെ..?

സിറാജിനെതിരേ ഗവാസ്കർ..!!! ഹെഡ് പുറത്തായപ്പോൾ നടത്തിയ ആഘോഷ പ്രകടനം അനാവശ്യം…!! പുറത്തായത് ഒന്നോ രണ്ടോ റൺസ് എടുത്തല്ല…‌, 140 റൺസ് എടുത്താണ്…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7