നീല ട്രോളി ബാഗ് വിവാദത്തിൽ അന്വേഷണം തുടരുന്നു… ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം..!! പാലക്കാട്ടെ പൊലീസ് സംഘം കൊല്ലത്തെ ഫ്ലാറ്റിലെത്തി…!!!

കൊല്ലം: ട്രോളി ബാഗ് വിവാദത്തിൽ പാലക്കാട് പൊലീസ് സംഘം ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്തു. കൊല്ലത്തെ ഫ്ലാറ്റിൽ വച്ചാണ് മൊഴിയെടുത്തത്. നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴി എടുത്തിരുന്നു. ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോള്‍ ഉസ്മാനില്‍നിന്ന് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സി.പി.എം. നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സി.സി.ടി.വികളും പരിശോധിക്കുകയും ചെയ്തു.

അടിച്ചാൽ തിരിച്ചടിക്കണം.., ഞാനുൾപ്പെടെയുള്ള ആളുകൾ അടിച്ചിട്ടുണ്ട്..!!! തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം…!! പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ല…!!! തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്നും എം.എം. മണി…

ട്യൂഷനു പോയ പത്തുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞ് പീഡിപ്പിച്ച് കൊലപ്പെടുത്തി, 19 കാരന് വധശിക്ഷ, 31 ദിവസത്തിനുള്ളിൽ വിചാരണയും വിധിയും

ഇനി എല്ലായിടത്തും കണ്ണെത്തും..!! ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ..!!! 6000 കി.മീ ഉയരത്തിൽ പറക്കും… ശക്തമായ കാറ്റിനെയും പ്രതിരോധിക്കും..!!! ഉത്പാദകർ ജിയോ പ്ലാറ്റ്‌ഫോംസിൻ്റെ കീഴിലെ ആസ്റ്റീരിയ എയ്‌റോസ്‌പേസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7