എത്രയും വേ​ഗം നാട്ടിലെത്താനുള്ള വഴി സ്വീകരിക്കുക..!!! ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക…!!! സുരക്ഷയുടെ കാര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ സ്വീകരിക്കുക..!! പുറത്തുള്ള യാത്രകൾ ചുരുക്കുക…!! ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തരസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് മന്ത്രാലയം നൽകുന്ന നിർദേശം.

അതുപോലെ നിലവിൽ സിറിയയിൽ ഉള്ള ഇന്ത്യക്കാർ, ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തുകയോ, ലഭ്യമായ വിമാനസർവീസുകളുടെ സേവനം പ്രയോജനപ്പെടുത്തി പരമാവധി നേരത്തെ സിറിയ വിടാനും വിദേശകാര്യമന്ത്രാലയം നിർദേശത്തിൽ പറയുന്നു. അതിന് സാധിക്കാത്തവർ സുരക്ഷയുടെ കാര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ സ്വീകരിക്കാനും പുറത്തുള്ള യാത്രകൾ ചുരുക്കാനും നിർദേശത്തിലുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറും മെയിൽ വിലാസവും വിദേശകാര്യമന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.

പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോ​ഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ

നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, ശരീരത്തിൽ മുറിവുകളോ, പരുക്കുകളോയില്ല, അസ്വഭാവികതയില്ല- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളി കുടുംബം, പോസ്റ്റ്‌മോർട്ടം കോഴിക്കോടെ നടത്താവുവെന്ന് ആവശ്യപ്പെട്ടിരുന്നു- ബന്ധു

റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള ബഷാർ അൽ അസദിന്റെ സർക്കാരിനെതിരേ തുർക്കിയുടെ പിന്തുണയുള്ള വിമതരും സായുധ സംഘങ്ങളും പോരാട്ടത്തിനിറങ്ങിയതോടെയാണ് സിറിയയിൽ ആഭ്യന്തര രാഷ്ട്രീയ സംഘർഷം കടുത്തത്. അസദ് ഭരണകൂടത്തെ താഴെയിറക്കലാണ് വിമതരുടെ ഉദ്ദേശം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7