ഡമാസ്കസ്: സിറിയയിൽ വിമതര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. സിറിയയിൽ നിന്ന് ഒളിച്ചോടിയ അസദ് എങ്ങനെയാണ് റഷ്യയിലെത്തിയത് എന്നത് രഹസ്യമായിരുന്നു. സിറിയയുടെ ഒരറ്റത്തുനിന്ന് തുടങ്ങി വെറും 11 ദിവസം കൊണ്ടാണ് വിമതര്‍ പ്രസിഡന്റിനെ പുറത്താക്കി ഭരണം...
ഡമാസ്കസ്: വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് രാജ്യംവിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നും മാധ്യമങ്ങൾ വ്യക്തമാക്കി. ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു...
ഡമാസ്കസ്: വിമതസേന പിടിച്ചെടുത്ത സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു.
സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍, ഡമാസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍...
ദമാസ്കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ വിമതരുടെ ആക്രമണം. എംബസിയിലേക്ക് ഇരച്ചുകയറിയ വിമതർ ഫയലുകളും രേഖകളും നശിപ്പിച്ചു. എംബസിയുടെ പുറം ചുവരിൽ പതിപ്പിച്ചിരുന്ന ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖമേനി, ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, സെപ്തംബർ 27...
മോസ്കോ: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. വിമതർ ഭരണം പിടിച്ചതിനു പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് റഷ്യ മൗനം...
ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതോടെ 2011 മുതൽ ആംഭിച്ച ആഭ്യന്തര യുദ്ധത്തിന് അന്ത്യമാകുന്നു. ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്കുമേൽ കടുത്ത ആക്രമണം നടത്തിയാണ് സിറിയ പിടിച്ചു നിന്നത്. പക്ഷേ, പലവട്ടം തിരിച്ചടി നൽകിയെങ്കിലും അവരെ പരാജയപ്പെടുത്താനോ ഇല്ലാതാക്കാനോ അസദിനു...
ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതിനു മുൻപ് രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ വിമാനം ഇപ്പോളെവിടെയെന്ന ചോദ്യം ഉയരുന്നു. സിറിയൻ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം...
ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തരസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് മന്ത്രാലയം നൽകുന്ന നിർദേശം.
അതുപോലെ നിലവിൽ സിറിയയിൽ ഉള്ള ഇന്ത്യക്കാർ, ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തുകയോ, ലഭ്യമായ വിമാനസർവീസുകളുടെ...