പത്തുമാസം, ദൃഷാനയ്ക്കു നീതി വാങ്ങിക്കൊടുക്കാൻ തുനിഞ്ഞിറങ്ങി പോലീസ്, പരിശോധിച്ചത് 19,000 വാഹനങ്ങൾ, 500 വർക്ക്ഷോപ്പുകൾ, 50,000 ഫോൺകോളുകൾ, ഒടുവിൽ തുമ്പ് കിട്ടിയത് ഇൻഷൂറൻസ് ക്ലെയിമിന് ശ്രമിച്ചപ്പോൾ

വടകര: ദൃഷാനയുടെ മാതാപിതാക്കൾ ഇന്നും ആ കറുത്ത ദിവസം ഓർക്കുന്നു, തങ്ങളുടെ പൊന്നുമകളെ കോമയിലേക്ക് കൊണ്ടെത്തിച്ച വാഹനാപകടം, ഒടുവിൽ യാഥൊരു തുമ്പും ബാക്കിവയ്ക്കാതെയുള്ള പ്രതിയുടെ മുങ്ങൽ. അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേദിവസം സ്‌കൂളുമില്ല. ഒമ്പത് വയസുകാരി ദൃഷാന അമ്മൂമ്മയുടെ കൈയും പിടിച്ച് അന്ന് വടകരയിലെ ബന്ധുവീട്ടിലേക്കിറങ്ങുമ്പോൾ വളരെ സന്തോഷത്തിലായിരുന്നു. പക്ഷെ ആ സന്തോഷം ഒരും കുടുംബത്തെ തീരാ ദുഃഖത്തിലാക്കാൻ ഒറ്റ നിമിഷം മതിയായിരുന്നു.

വടകര ചോറോട് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ എവിടെ നിന്നോ വന്ന ഒരു സ്വിഫ്റ്റ് കാർ രണ്ടുപേരേയും ഇടിച്ചിട്ട് എങ്ങോട്ടോ മറഞ്ഞു. ആ അപകടത്തിൽ അമ്മൂമ്മ 62 കാരി ബേബി മരിച്ചു. അതോടൊപ്പെം കഴിഞ്ഞ 10 മാസമായി ഇന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിലാണ് ദൃഷാനയെന്ന ഒമ്പതുവയസുകാരി. തങ്ങളെ ഇരട്ട ദുഃഖത്തിലാക്കിയ കാറെങ്കിലും കണ്ട് പിടിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പത്ത് മാസങ്ങൾക്കിപ്പുറം യാഥാർഥ്യമാവുകയാണ്.
സായി പല്ലവിയെ അന്വേഷിച്ച് കോളുകളുടെ പ്രവാഹം, ഉറങ്ങാനോ, പഠിക്കാനോ പറ്റുന്നില്ല…!!! അമരൻ സിനിമയിൽ സായി പല്ലവി ഉപയോ​ഗിച്ചത് തൻ്റെ നമ്പർ…!! 1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥിയുടെ ഹർജി

അന്ന് അപകടമുണ്ടാക്കിയത് കെഎൽ18 ആർ 1846 സ്വിഫ്റ്റ് കാറാണെന്നു പോലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയ കാറുടമ ഷജീൽ വിദേശത്തേക്ക് മുങ്ങിയെങ്കിലും തങ്ങൾക്ക് നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.

കളിച്ചു പൂത്തുമ്പിയെ പോലെ പാറിപ്പറന്നു നടക്കേണ്ട മകളെ എങ്ങനെ എപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുമെന്ന് ഡോക്ടർമാർക്ക് പോലും കൃത്യമായി ഉറപ്പ് പറയാനാവുന്നില്ല. വലിയ സാമ്പത്തിക ബാധ്യതയും ചികിത്സാ ചിലവും. ഇതിനിടെയാണ് അപകടമുണ്ടാക്കിയ കാർ പോലീസ് കണ്ടെത്തിയിരിക്കുന്നത്. അപകടം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഇടിച്ച കാർ കണ്ടെത്താൻ കഴിയാത്തതിൽ വലിയ വിമർശനമായിരുന്നു പോലീനെതിരേ ഉയർന്നത്. മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

യാഥൊരു തുമ്പുമവശേഷിക്കാതെ പോയ അപകടമായതിനാൽ അന്വേഷണ ഭാഗമായി 19,000 വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. 500 വർക് ഷോപ്പുകളും ഇൻഷൂറൻസ് സ്ഥാപനങ്ങളും 50,000 ഫോൺകോളുകളും ഇതിനോടകം പരിശോധിക്കുകയും ചെയ്തു. ഇതിന് പുറമെ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും പോലീസ് ചൂണ്ടിക്കാട്ടി. വെള്ള കാർ എന്നതിനപ്പുറം ഒരു തുമ്പുമില്ലാത്ത കേസിൽ ഒടുവിൽ പിടി വീണത് ഇൻഷൂറൻസ് ക്ലെയിമുകൾ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചതിലൂടെയായിരുന്നു.

തന്റെ കാർ മതിലിനിടിച്ചുവെന്ന് കാട്ടി, കാറുടമ കൂടിയായ ഷജീൽ എന്നയാൾ 2024 മാർച്ച് മാസത്തിൽ ഇൻഷൂറൻസ് ക്ലെയിമിന് എത്തിയതാണ് നിർണായകമായത്. തുടർന്ന് ആ കാറിനെ പ്രത്യേകമായി അന്വേഷിക്കുകയായിരുന്നു. ഇങ്ങനെയൊരു അപകടമുണ്ടാവുമ്പോൾ വണ്ടിക്കുണ്ടാവുന്ന പരിക്കിന് സമാനമായിരുന്നു ഈ ഇൻഷൂറൻസ് ക്ലെയിമെടുത്ത വണ്ടിക്കുമുണ്ടായത്.
ദൃഷാനയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെയാണ് കാറുമായി ഷജീൽ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടത്തിനു ശേഷം പ്രതി വാഹനത്തിന് രൂപമാറ്റവും വരുത്തി. യുഎഇയിലുള്ള പ്രതി ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

445428397