സായി പല്ലവിയെ അന്വേഷിച്ച് കോളുകളുടെ പ്രവാഹം, ഉറങ്ങാനോ, പഠിക്കാനോ പറ്റുന്നില്ല…!!! അമരൻ സിനിമയിൽ സായി പല്ലവി ഉപയോ​ഗിച്ചത് തൻ്റെ നമ്പർ…!! 1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥിയുടെ ഹർജി

ചെന്നൈ: ‘അമരൻ’ സിനിമയിൽ സായി പല്ലവി ഉപയോ​ഗിച്ച മൊബൈൽ നമ്പർ തന്റെയാണെന്നും അതിലൂടെ തനിക്കുണ്ടായ മാനസികസംഘർഷത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് എൻജിനിയറിങ് വിദ്യാർഥിയുടെ ഹർജി.

ചെന്നൈ ആൽവാർപ്പേട്ടിലുള്ള വാഗീശ്വരനാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അമരൻ സിനിമയിൽ നായിക സായ് പല്ലവിയുടെ മൊബൈൽ നമ്പരായി ഉപയോഗിച്ചിരിക്കുന്നത് തന്റെ നമ്പരാണെന്ന് വാഗീശ്വരൻ അവകാശപ്പെട്ടു. സിനിമയിൽ തന്റെ മൊബൈൽനമ്പർ കാട്ടിയതോടെ വിദേശരാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിനുപേരാണ് വിളിക്കുന്നതെന്നും ഇതിനാൽ വിശ്രമിക്കാനോ, പഠിക്കാനോ, ഉറങ്ങാനോ കഴിയുന്നില്ലെന്നും വാഗീശ്വരൻ ഹർജിയിൽ പറയുന്നു.

താടി വീണ്ടും നീട്ടി വളർത്തി തുടങ്ങി…!!! സുരേഷ് ഗോപിക്ക് അഭിനയം തുടരാം..!!!, 29ന് തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങും..!! ആദ്യ ഷെഡ്യൂളിനായി അനുവദിച്ചത് എട്ടു ദിവസം മാത്രം…

‘തന്റെ ഫോൺ നമ്പര്‌ ഉപയോ​ഗിച്ചതിലൂടെ തനിക്ക് ഇത്രയേറെ മാനസികസംഘർഷമുണ്ടാക്കിയതിന് കാരണക്കാർ ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമാണ്. നേരത്തെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെറ്റുതിരുത്താൻ തയ്യാറായില്ല. പിന്നീട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവർക്ക് നോട്ടീസയച്ചിട്ടും ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുന്നു. 1.10 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അഭിനയം തുടരാം, ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ​ഗോപി വീണ്ടും താടി വളർത്തിത്തുടങ്ങി, ആദ്യ ഷെഡ്യൂളിനായി അനുവദിച്ചത് എട്ടു ദിവസം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7