ജൊഹന്നാസ്ബര്‍ഗ്: കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതിക്ക് മോര്‍ച്ചറിയില്‍ പുനര്‍ജന്മം. പരിശോധനകള്‍ക്ക് ശേഷം മരിച്ചെന്നുറപ്പിച്ച് ശരീരം മോര്‍ച്ചറിയിലെ ഫ്രീസറിലേയ്ക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് സമയം എടുക്കുമെന്നും പറഞ്ഞിരുന്നു.
ഇതിനിടെ മോര്‍ച്ചറി ജീവനക്കാരന്‍ നോക്കിയപ്പോഴാണ് യുവതി ശ്വാസം എടുക്കുന്നതായി മനസ്സിലായത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചു. പരിശോധനയില്‍ ജീവനുണ്ടെന്ന് മനസ്സിലായി. ഇതോടെ വിദഗ്ദ ചികിത്സ നല്‍കി. യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്.
അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്ന് ആശുപത്രി പറയുന്നു. യുവതിക്ക് ജീവന്റെ യാതൊരു ലക്ഷണങ്ങളുമില്ലായിരുന്നു. കാറപകടത്തില്‍ സാരമായ പരിക്കുമേറ്റിരുന്നു. എന്നാല്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത് അത്ഭുതമാണെന്നുമാണ് ഇവര്‍ പറയുന്നത്